ശബരിമല: തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യത്തില്‍ തൃപ്തി, പൊലീസുകാര്‍ക്ക് സൗകര്യമൊരുക്കിയതില്‍ വീഴ്ചപറ്റിയെന്ന് നിരീക്ഷണ സമിതി 

ശബരിമല തീർത്ഥാടകർക്ക് നിലയ്ക്കലിൽ ഏർപ്പെടുത്തിയിട്ടുള്ള അടിസ്ഥാനസൗകര്യങ്ങളിൽ തൃപ്തിരേഖപ്പെടുത്തി നിരീക്ഷണ സമിതി
ശബരിമല: തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യത്തില്‍ തൃപ്തി, പൊലീസുകാര്‍ക്ക് സൗകര്യമൊരുക്കിയതില്‍ വീഴ്ചപറ്റിയെന്ന് നിരീക്ഷണ സമിതി 

പത്തനംതിട്ട:ശബരിമല തീർത്ഥാടകർക്ക് നിലയ്ക്കലിൽ ഏർപ്പെടുത്തിയിട്ടുള്ള അടിസ്ഥാനസൗകര്യങ്ങളിൽ തൃപ്തിരേഖപ്പെടുത്തി നിരീക്ഷണ സമിതി. ശബരിമലയിലെ സാഹചര്യങ്ങൾ വിലയിരുത്താനും പഠിക്കാനുമായി ഹൈക്കോടതി നിയമിച്ച മൂന്നം​ഗ നിരീക്ഷണ സമിതിയുടേതാണ് വിലയിരുത്തൽ. എന്നാൽ പൊലീസുകാർക്ക് ഒരുക്കിയ സൗകര്യങ്ങൾ ഫലപ്രദമല്ലെന്നും ഇതിൽ വീഴ്ചപറ്റിയെന്നും സമിതി വിലയിരുത്തി. 

വിരിവെയ്ക്കാനുള്ള സൗകര്യങ്ങൾ, കുടിവെള്ളം ,ശൗചാലയങ്ങൾ തുടങ്ങി തീർത്ഥാടകർക്ക് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങൾ തൃപിതികരമാണെന്ന് സമിതി അം​ഗമായ ജസ്റ്റിസ് പി ആർ രാമൻ പറഞ്ഞു. പൊലീസുകാർക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിൽ വീഴച സംഭവിച്ചിട്ടുണ്ടെന്നും അ​ദ്ദേഹം പറഞ്ഞു.'പൊലീസുകാരുടെ താമസം ദുരിതപൂർണമാണ്, രാത്രി ഡ്യൂട്ടി കഴിഞ്ഞ് എത്തുന്നവർക്ക് പകൽ ചൂടെറിയ കണ്ടയ്നറുകളിൽ ഉറങ്ങാനാവുന്നില്ല. ഇവിടെ എസി സ്ഥാപിക്കണം',അദ്ദേഹ‌ം പറഞ്ഞു. 

തീർഥാടകർ കൂടിയാൽ അതിനനുസരിച്ചുള്ള സൗകര്യമുണ്ടാക്കണമെന്നും കൂടുതൽ കെ എസ് ആർ ടി സി സർവീസ് നടത്തണമെന്നും സമതി നിർദേശിച്ചു. പമ്പയിലെ സൗകര്യങ്ങളും വിലയിരുത്തുന്ന സമിതി നാളെ സന്നിധാനത്തെ സൗകര്യങ്ങൾ പരിശോധിക്കും. സൗകര്യങ്ങൾ ഉണ്ടെങ്കിലും അതില്ലെന്നുള്ള തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്ന്‌ ഡി ജി പി ഹേമചന്ദ്രൻ പറഞ്ഞു.  ജസ്റ്റീസുമാരായ പി ആർ രാമൻ, സിരിജഗൻ ,ഡി ജി പി എ ഹേമചന്ദ്രൻ എന്നിവരാണ് നിരീക്ഷണ സമിതി അംഗങ്ങള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com