2300 ഏക്കര്‍; 2359 കോടി ചെലവ്; ആരും മോഹിച്ച് പോകും കണ്ണൂരില്‍ വിമാനമിറങ്ങാന്‍; ഉദ്ഘാടനം ഇന്ന്

കേളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും
2300 ഏക്കര്‍; 2359 കോടി ചെലവ്; ആരും മോഹിച്ച് പോകും കണ്ണൂരില്‍ വിമാനമിറങ്ങാന്‍; ഉദ്ഘാടനം ഇന്ന്


കണ്ണൂര്‍: കേളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. മലബാറിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് ചിറക് വിരിക്കുന്ന അപൂര്‍വനിമിഷത്തെ വരവേല്‍ക്കാന്‍ നാട് ഒരുങ്ങി. ഉദ്ഘാടന ചടങ്ങിന് സാക്ഷിയാകാന്‍ വന്‍ജനാവലിയാണ് മട്ടന്നൂരില്‍ എത്തുക.

രാവിലെ പത്തിന് അബുദാബിയിലേക്ക് പറക്കുന്ന ആദ്യ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ്പ്രഭുവും ചേര്‍ന്ന് പതാക വീശും. പ്രശസ്ത വാദ്യകലാകാരന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി താളപ്പെരുമയൊരുക്കും. ആദ്യയാത്രക്കാരെ മന്ത്രിമാര്‍ വിമാനത്താവളത്തിലേക്ക് ഹൃദ്യമായി സ്വീകരിച്ചു യാത്രയാക്കും. ആദ്യദിവസം ഒന്‍പത് ആഭ്യന്തരഅന്താരാഷ്ട്ര സര്‍വീസുകള്‍ ഉണ്ടാവും.

സാങ്കേതിക മികവിനാലും സൗകര്യങ്ങളാലും 21ാംനൂറ്റാണ്ടിലെ വിമാനത്താവളമാണ് കണ്ണൂരിലേത്. 2300 ഏക്കര്‍ സ്ഥലത്ത് 2350 കോടി രൂപ ചെലവഴിച്ചാണ് പൂര്‍ത്തിയാക്കിയത്. മുഖ്യമന്ത്രി ചെയര്‍മാനായ കണ്ണൂര്‍ വിമാനത്താവള കമ്ബനിയുടെ (കിയാല്‍) ഉടമസ്ഥതയിലാണ് വിമാനത്താവളം.

കേരള മുഖ്യമന്ത്രിയായിരിക്കെ ഇ കെ നായനാരുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് ദേവഗൗഡ മന്ത്രിസഭയിലെ വ്യോമയാനമന്ത്രി സി എം ഇബ്രാഹിം 1996 ഡിസംബര്‍ 21നാണ് കണ്ണൂര്‍ വിമാനത്താവളം പ്രഖ്യാപിച്ചത്. 2010 ഡിസംബര്‍ 27ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനാണ് ശിലാസ്ഥാപനം നിര്‍വഹിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com