
മലപ്പുറം : മലപ്പുറം മഞ്ചേരിയില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. ചെരണി എളങ്കൂര്‍ റോഡില്‍ വര്‍ക്ക്‌ഷോപ്പില്‍ നിര്‍ത്തിയിട്ട ഓട്ടോയിലാണ് രണ്ട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മഞ്ചേരി വട്ടപ്പാറ പൂളക്കുന്നന്‍ നിയാസ് ബാബു(44), മേലാക്കം ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന ഈരാറ്റുപേട്ട സ്വദേശി റിയാസ്(33) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
രാവിലെ 11 മണി യോടെയാണ് സമീപവാസികള്‍ മൃതദേഹം കണ്ടത്. ഒരാളുടെ മൃതദേഹം ഓട്ടോയുടെ മുന്‍സീറ്റിലും രണ്ടാമന്റേത് പുറകിലെ സീറ്റിലുമാണ്. ഓട്ടോയില്‍ നിന്ന് മയക്ക് മരുന്ന് കുത്തിവെക്കാന്‍ ഉപയോഗിക്കുന്ന സിറിഞ്ച് കണ്ടെത്തിയിട്ടുണ്ട്.
നിരവധി കഞ്ചാവ് കേസിലെ പ്രതികളാണ് ഇവരെന്ന് പൊലീസ് സൂചിപ്പിച്ചു. മയക്കുമരുന്നിന്റെ അമിത ഉപയോഗമാണ് മരണകാരണമെന്ന് പൊലീസ് സംശയിക്കുന്നത്. മലപ്പുറത്ത് നിന്ന് ഫോറന്‍സിക് വിദഗ്ദ്ധരെത്തി പരിശോധന നടത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക