കോതമംഗലം പള്ളി തര്‍ക്കം: റമ്പാനെ  അറസ്റ്റ് ചെയ്തു നീക്കി; നടപടി ഇരുപത്തിയാറ് മണിക്കൂറിന് ശേഷം

കോതമംഗലം ചെറിയ പള്ളിയില്‍ സമരം തുടരുകയായിരുന്ന ഓര്‍ത്തഡോക്‌സ് റമ്പാന്‍ തോമസ് പോളിനെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കോതമംഗലം പള്ളി തര്‍ക്കം: റമ്പാനെ  അറസ്റ്റ് ചെയ്തു നീക്കി; നടപടി ഇരുപത്തിയാറ് മണിക്കൂറിന് ശേഷം

കോതമംഗലം: കോതമംഗലം ചെറിയ പള്ളിയില്‍ സമരം തുടരുകയായിരുന്ന ഓര്‍ത്തഡോക്‌സ് റമ്പാന്‍ തോമസ് പോളിനെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് പൊലീസ് നടപടി. ഇരുപത്തിയാറ് മണിക്കൂര്‍ പള്ളിയങ്കണത്തില്‍ സമരമിരുന്ന ശേഷമാണ് റമ്പാനെ മാറ്റിയത്. അതേസമയം തനിക്ക് ആരോഗ്യ പ്രശ്‌നമൊന്നിമില്ലെന്ന് അദ്ദേഹം പറഞ്ഞു. 

കോടതി വിധിയുടെ പശ്ചാതലത്തില്‍ കഴിഞ്ഞ ദിവസം പ്രാര്‍ത്ഥികാകനായി പള്ളിയിലെത്തിയ റമ്പാനെയും സംഘത്തേയും യാക്കോബായ വിഭാഗക്കാര്‍ തടയുകയായിരുന്നു. പള്ളിയില്‍ പ്രവേശിക്കാതെ തിരികെ പോകില്ലെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗവും നിലപാടെടുത്തു. ഇതോടെ സംഘര്‍ഷാവസ്ഥയായി. അനുനയിപ്പിക്കാനുള്ള പൊലീസ് ശ്രമവും വിഫലമായി. പള്ളിക്കു മുന്നില്‍ നിലത്ത് വീണുകിടന്ന് ഇവര്‍ പ്രതിരോധം തീര്‍ത്തു. റമ്പാന്‍ ഗോ ബാക്ക് എന്നു വിളിച്ചുകൊണ്ടായിരുന്നു പ്രതിരോധം. ഒരു വിഭാഗം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയെങ്കിലും കൂടുതല്‍ പേര്‍ പള്ളിയിലെത്തി. ഇതോടെ സംഘര്‍ഷം കനത്തു.ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട റമ്പാന്റെ ഡ്രൈവറെ
പൊലീസ് പുലര്‍ച്ചെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 

ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുള്ള പള്ളിയില്‍ സുപ്രിം കോടതി വിധിയോടെ നിയമപരമായി അധികാരം ഓര്‍ത്തഡോക്‌സ് വിഭാഗത്തിനാണ്. എന്നാല്‍ ഭൂരിപക്ഷം വിശ്വാസികളും യാക്കോബായ പക്ഷത്തായതിനാല്‍ വിധി നടപ്പാക്കാനായിട്ടില്ല. ഇതിനിടെ ഓര്‍ത്തഡോക്‌സ് പക്ഷത്തിന് ആരാധനയ്ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് മുന്‍സിഫ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ യാക്കോബായ വിഭാഗം ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കോടതി വിധി നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിന് പൊലീസിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com