വനിതാ മതിലിന് പണം ബജറ്റില്‍ നിന്നല്ല ; വനിതാ സംഘടനകള്‍ ധനസമാഹരണം നടത്തും, സത്യവാങ്മൂലം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നും തോമസ് ഐസക്

സത്യവാങ്മൂലം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും കേരളത്തിലെ വനിതാ സംഘടനകള്‍ ഇതിനാവശ്യമായ പണം കണ്ടെത്തുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. വനിതാ മതില്‍ നടത്തുന്നതിനുള്ള പണം കണ്ടെത്താനുള്ള ശേഷി വന
വനിതാ മതിലിന് പണം ബജറ്റില്‍ നിന്നല്ല ; വനിതാ സംഘടനകള്‍ ധനസമാഹരണം നടത്തും, സത്യവാങ്മൂലം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നും തോമസ് ഐസക്

തിരുവനന്തപുരം: ജനുവരി ഒന്നിന് സംസ്ഥാനത്ത് നടക്കുന്ന വനിതാ മതിലിനുള്ള പണം ബജറ്റില്‍ നിന്നല്ല ചെലവഴിക്കുന്നതെന്ന്  ധനമന്ത്രി തോമസ് ഐസക്. സത്യവാങ്മൂലം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും കേരളത്തിലെ വനിതാ സംഘടനകള്‍ ഇതിനാവശ്യമായ പണം കണ്ടെത്തുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. വനിതാ മതില്‍ നടത്തുന്നതിനുള്ള പണം കണ്ടെത്താനുള്ള ശേഷി വനിതാ സംഘടനകള്‍ക്കുണ്ടെന്നും മന്ത്രി പറഞ്ഞു.

ലക്ഷക്കണക്കിന് സ്ത്രീകളെ പങ്കെടുപ്പിച്ച് നടത്തുന്ന വനിതാ മതില്‍ സ്ത്രീശാക്തീകരണവും തുല്യതയും ലക്ഷ്യമിട്ടുള്ള പരിപാടിയാണ്. സര്‍ക്കാര്‍ നടത്തുന്ന പരിപാടിയാണെങ്കിലും ബജറ്റില്‍ നിന്നുള്ള ഒരു രൂപ പോലും ഇതില്‍ ചിലവഴിക്കില്ല, അത്തരം ആശങ്കകള്‍ വേണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്ത്രീകള്‍ക്കെതിരായ അക്രമം തടയുന്നതിനായി ബജറ്റില്‍ 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.  സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് ഈ തുക വിനിയോഗിക്കേണ്ടതിനാല്‍ വനിതാ മതിലിന് ഇതില്‍ നിന്നും പണമെടുക്കും എന്നുമായിരുന്നു സര്‍ക്കാര്‍ ഇന്നലെ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇങ്ങനെയല്ല സത്യവാങ്മൂലമെന്നും തെറ്റിദ്ധാരണ കാരണമാണ് ഇത്തരം വ്യാഖ്യാനമുണ്ടായതെന്നുമുള്ള വിശദീകരണമാണ് മന്ത്രി നല്‍കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com