

ന്യൂഡല്‍ഹി: മഹാത്മഗാന്ധി ജനങ്ങളുടെ പണം ഉപയോഗിച്ചായിരുന്നില്ല കണ്ണട വാങ്ങിയതെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. എന്നാല്‍ കേരളത്തിലെ മന്ത്രിമാരും എംഎല്‍എമാരും അരലക്ഷം രൂപയുടെ കണ്ണട വാങ്ങുന്നത് ജനങ്ങളുടെ പണം ഉപയോഗിച്ചാണെന്നും ജേക്കബ് തോമസ് പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയിലെ പ്രഭാഷണത്തിനിടെയായിരുന്നു പരാമര്‍ശം
സമൂഹത്തിലെ ഏറ്റവും വലിയ ദുരന്തം രാഷ്ട്രീയ അഴിമതിയാണ്. കേരളത്തില്‍ കൂടുതല്‍ അഴിമതി നടക്കുന്നത് പരിസ്ഥിതി രംഗത്താണ്. കുറിഞ്ഞിമേഖലയില്‍ 300 ഏക്കര്‍ വനഭൂമി കത്തിനശിച്ചത് കാട്ടുതീയാകാന്‍ ഇടയില്ല. ഇതിന് പിന്നില്‍ മനുഷ്യര്‍ തന്നയാകാമെന്നും തെളിവ് നശിപ്പിക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്നും ജേക്കബ് തോമസ് പറഞ്ഞു.
അഴിമതിക്കെതിരെ പറഞ്ഞതിനെക്കാള്‍ ശക്തമായ മറുപടിയാണ് സര്‍ക്കാരിന്റെ വിശദീകരണത്തിന് നല്‍കിയതെന്നും അഴിമതിക്കെതിരെ ശബ്ദിക്കുന്നവരെ നിശബ്ദനാക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും ജേക്കബ് തോമസ് പറഞ്ഞു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates