മധുവിന്റെ കൊലപാതകം: വര്‍ണ്ണാധിപത്യത്തിനെതിരെ നിറങ്ങളുടെ സമരവുമായി എസ്എഫ്‌ഐ 

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മോഷണമാരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ വേറിട്ടതും ശക്തവുമായ പ്രതിഷേധവുമായി എസ്എഫ്‌ഐ.
മധുവിന്റെ കൊലപാതകം: വര്‍ണ്ണാധിപത്യത്തിനെതിരെ നിറങ്ങളുടെ സമരവുമായി എസ്എഫ്‌ഐ 

പെരിങ്ങോം: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മോഷണമാരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ വേറിട്ടതും ശക്തവുമായ പ്രതിഷേധവുമായി എസ്എഫ്‌ഐ. സമൂഹത്തില്‍ നിലനില്‍ക്കുന്ന വര്‍ണ്ണാധിപത്യത്തിന്റെ കൊടും ക്രൂരതകള്‍ക്കെതിരെ മുഖങ്ങളില്‍ പല വര്‍ണ്ണങ്ങള്‍ തേച്ചാണ് എസ്എഫ്‌ഐ പെരിങ്ങോം ഏരിയ കമ്മറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. 

വര്‍ണ്ണവിവേചനത്തിന്റെ കാലത്ത് എല്ലാ നിറങ്ങളും ഒരുപോലെയാണെന്ന ആശയമാണ് എസ് എഫ് ഐ മുന്നോട്ട് വച്ചത്. പരിപാടി എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം എ.അഖില്‍ ഉദ്ഘാടനം ചെയ്തു.

സേവ്യര്‍ പോള്‍ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി റാംഷ സി.പി സ്വാഗതം പറഞ്ഞു.

മധുവിന്റ മരണത്തില്‍ പ്രതിഷേധിച്ച് നേരത്തെ എസ്എഫ്‌ഐ നടത്തിയ ഒരു പ്രതിഷേധ റാലിയില്‍ കാട്ടാള നീതി എന്ന വാക്ക് ഉപയോഗിച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com