മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കുമ്മനത്തിന്റെ 14 മണിക്കൂര്‍ ഉപവാസം

പ്രതിഷേധത്തിന്റെ ഭാഗമായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നാളെ സെക്രട്ടേറിയറ്റ് നടയില്‍ 14 മണിക്കൂര്‍ ഉപവാസം നടത്തും.
മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കുമ്മനത്തിന്റെ 14 മണിക്കൂര്‍ ഉപവാസം

ആദിവാസി യുവാവ് മധു ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധപരിപാടികളുമായി ബിജെപി രംഗത്ത്. പ്രതിഷേധത്തിന്റെ ഭാഗമായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നാളെ സെക്രട്ടേറിയറ്റ് നടയില്‍ 14 മണിക്കൂര്‍ ഉപവാസം നടത്തും.

മധുവിന്റെ കൊലപാതകത്തില്‍ വേറിട്ട പ്രതിഷേധവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. തന്റെ ഇരു കൈകളും കെട്ടിയിട്ട ചിത്രമാണ് കുമ്മനം ട്വീറ്റ് ചെയ്തിരുന്നത്. തുണികൊണ്ട് കൈകള്‍ ബന്ധിപ്പിച്ച മൂന്ന് ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഇതില്‍ നിന്നും ഒരു ചിത്രമാണ് കുമ്മനം ട്വീറ്റ് ചെയ്തിരുന്നത്. ഈ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങള്‍ പരിഹാസരൂപേണയാണ് പ്രചരിരിച്ചിരുന്നതും.

മധുവിനെ ജനക്കൂട്ടം പിടിച്ചുകെട്ടിയതുപോലെ കൈകള്‍ കെട്ടി ഐസപ്പോര്‍ട്ട്‌കേരളആദിവാസീസ് എന്ന ഹാഷ്ടാഗും നല്‍കിയാണ് ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ കുമ്മനത്തിനെതിരെ ട്രോളന്‍മാര്‍ രംഗത്തെത്തിയത് ബിജെപിയ്ക്ക നാണക്കേടുണ്ടാക്കിയിരുന്നു. കുമ്മനത്തിന്റേത് രാഷട്രീയ മുതലെടുപ്പാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com