നിശാന്തിനെ പരിചയപ്പെടുമ്പോള്‍ എന്റെ പ്രായം 14; അതും ബാലപീഡനമാകുമോ? ബല്‍റാമിനോട് ദീപാ നിശാന്ത്

നിശാന്തിനെ പരിചയപ്പെടുമ്പോള്‍ എന്റെ പ്രായം 14 ആണ്. എല്‍.കെ.ജി, യു.കെ.ജി.കടമ്പകളില്ലാതെ പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ പ്രായം അത്രേ ഉണ്ടായിരുന്നുള്ളു
നിശാന്തിനെ പരിചയപ്പെടുമ്പോള്‍ എന്റെ പ്രായം 14; അതും ബാലപീഡനമാകുമോ? ബല്‍റാമിനോട് ദീപാ നിശാന്ത്
Updated on
1 min read

തൃശൂര്‍: എകെജിക്കെതിരായ മോശം പരാമര്‍ശത്തില്‍ വിടി ബല്‍റാം എംഎല്‍എക്കെതിരെ എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്ത്. ആ പരാമര്‍ശം തെറ്റിദ്ധാരണാജനകവും വാസ്തവവിരുദ്ധവുമായതിനാല്‍ ഒഴിവാക്കപ്പെടേണ്ടതാണ്. പ്രണയം എന്ന വാക്കും പീഡനം എന്ന വാക്കും തമ്മില്‍ ഒരു പാട് വ്യത്യാസമുണ്ടെന്നും ദീപ പറയുന്നു.

നിശാന്തിനെ പരിചയപ്പെടുമ്പോള്‍ എന്റെ പ്രായം 14 ആണ്. എല്‍.കെ.ജി, യു.കെ.ജി.കടമ്പകളില്ലാതെ പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ പ്രായം അത്രേ ഉണ്ടായിരുന്നുള്ളു. പുസ്തകത്തില്‍ എവിടെയോ അതെഴുതിയിട്ടുമുണ്ട്.. വിവാഹം കഴിച്ചത് പത്തുവര്‍ഷം കഴിഞ്ഞ് ഇരുപത്തിനാലാം വയസ്സിലാണ്.. അതും 'ബാലപീഡന 'മാകുമോ എന്നും ദീപ ബല്‍റാമിനോട് ചോദിക്കുന്നു.  

ജയില്‍ മോചിതനായ ശേഷം ആദ്യഭാര്യ ജീവിച്ചിരിക്കേ തന്നെ എ.കെ.ജി.യുടെ രണ്ടാം വിവാഹം സുശീലയുമായി നടക്കുകയും ചെയ്യുന്നു ' എന്ന വാചകം വിശദീകരണ പോസ്റ്റില്‍ ബല്‍റാം എഴുതുന്നത് മധ്യവര്‍ഗ സദാചാരബോധത്തെ വിറളി പിടിപ്പിക്കുക എന്ന ഉദ്ദേശത്തോടെ തന്നെയാണ്. ആദ്യഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി എന്ന വസ്തുത സമര്‍ത്ഥമായി മറയ്ക്കുകയും ചെയ്യുന്നു... സൗഹൃദവും സ്‌നേഹവും നിലനിര്‍ത്തിക്കൊണ്ടു തന്നെ പറയട്ടെ. അത് ഖേദം രേഖപ്പെടുത്തി പിന്‍വലിക്കേണ്ട പരാമര്‍ശമാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും ദീപ പറയുന്നു

പോസ്റ്റിന്റെ പൂര്‍ണരൂപം

ആ പരാമര്‍ശം തെറ്റിദ്ധാരണാജനകവും വാസ്തവവിരുദ്ധവുമായതിനാല്‍ ഒഴിവാക്കപ്പെടേണ്ടതാണ്. പ്രണയം എന്ന വാക്കും പീഡനം എന്ന വാക്കും തമ്മില്‍ ഒരു പാട് വ്യത്യാസമുണ്ട്. 'ജയില്‍ മോചിതനായ ശേഷം ആദ്യഭാര്യ ജീവിച്ചിരിക്കേ തന്നെ എ.കെ.ജി.യുടെ രണ്ടാം വിവാഹം സുശീലയുമായി നടക്കുകയും ചെയ്യുന്നു ' എന്ന വാചകം വിശദീകരണ പോസ്റ്റില്‍ ബല്‍റാം എഴുതുന്നത് മധ്യവര്‍ഗ സദാചാരബോധത്തെ വിറളി പിടിപ്പിക്കുക എന്ന ഉദ്ദേശത്തോടെ തന്നെയാണ്. ആദ്യഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി എന്ന വസ്തുത സമര്‍ത്ഥമായി മറയ്ക്കുകയും ചെയ്യുന്നു... സൗഹൃദവും സ്‌നേഹവും നിലനിര്‍ത്തിക്കൊണ്ടു തന്നെ പറയട്ടെ. അത് ഖേദം രേഖപ്പെടുത്തി പിന്‍വലിക്കേണ്ട പരാമര്‍ശമാണെന്ന കാര്യത്തില്‍ സംശയമില്ല.

ധ പിന്‍കുറിപ്പ്ധ പ്രധാനമല്ല: തീര്‍ത്തും വ്യക്തിപരമാണ്: നിശാന്തിനെ പരിചയപ്പെടുമ്പോള്‍ എന്റെ പ്രായം 14 ആണ്. എല്‍.കെ.ജി, യു.കെ.ജി.കടമ്പകളില്ലാതെ പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ പ്രായം അത്രേ ഉണ്ടായിരുന്നുള്ളു. പുസ്തകത്തില്‍ എവിടെയോ അതെഴുതിയിട്ടുമുണ്ട്.. വിവാഹം കഴിച്ചത് പത്തുവര്‍ഷം കഴിഞ്ഞ് ഇരുപത്തിനാലാം വയസ്സിലാണ്.. അതും 'ബാലപീഡന 'മാകുമോ എന്തോ!!  

ഒരു മോശം പരാമര്‍ശത്തെ നേരിടേണ്ടത് അതിലും മോശം പരാമര്‍ശങ്ങള്‍ തിരിച്ചും നടത്തിയിട്ടല്ല എന്ന് താഴെ കമന്റിടാന്‍ പോകുന്നവരെ ഓര്‍മ്മിപ്പിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Chief Minister VD Satheesan
Chief Minister V D Satheesan
 SIT Raid Controversy
Chief Minister VD Satheesan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com