വിടി ബല്‍റാമിന് ഇനി എത്രകാലം പോസ്റ്റിട്ട് നടക്കാനാവുമെന്ന് എംവി ജയരാജന്‍

പാര്‍ലമെന്റ് വേദിയെപ്പോലും പോരാട്ടവേദിയാക്കി മാറ്റിയ ജനപ്രതിനിധി. എ.കെ.ജി.യെ അപമാനിക്കുന്ന ബലറാം നെഹ്‌റുവിനെയും അപമാനിക്കുകയാണ്
വിടി ബല്‍റാമിന് ഇനി എത്രകാലം പോസ്റ്റിട്ട് നടക്കാനാവുമെന്ന് എംവി ജയരാജന്‍

തിരുവനന്തപുരം: വിടി ബല്‍റാമിന്റെ എകെജിയെ കുറിച്ചുള്ള മോശം പരാമര്‍ശത്തിനെതിരെ സിപിഎം നേതാവ് എംവി ജയരാജന്‍.എ.കെ.ജി.യെ അപമാനിക്കുന്ന ബലറാം നെഹ്‌റുവിനെയും അപമാനിക്കുകയാണ്. പാര്‍ലമെന്റില്‍ എ.കെ.ജി. നടത്തിയ പ്രസംഗങ്ങളെക്കുറിച്ച് ബലറാമിന്റെ നേതാവായ നെഹ്‌റു ഇങ്ങിനെയാണ് അഭിപ്രായപ്പെട്ടത്. ''ജനവികാരമറിയണമെങ്കില്‍ എ.കെ.ജി. പാര്‍ലമെന്റില്‍ നടത്തുന്ന പ്രസംഗങ്ങള്‍ കേള്‍ക്കണം. എ.കെ.ജി. ലോകസഭയില്‍ പ്രസംഗിക്കുമ്പോള്‍ ഞാന്‍ സശ്രദ്ധം ആ പ്രസംഗം പൂര്‍ണ്ണമായി കേള്‍ക്കും. ജനവികാരമറിയാന്‍ വേണ്ടിയാണതെന്നും ജയരാജന്‍ പറഞ്ഞു.

ഈ അടുത്തകാലത്ത് കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവായിരുന്ന കെ.കെ. രാമചന്ദ്രന്‍ മാസ്റ്റരുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, നിങ്ങളെന്നെ ബിജെപിയാക്കി' എന്ന പുസ്തകം ഒന്നു വായിച്ചുനോക്കുക. ''രാഷ്ട്രീയം പണമുണ്ടാക്കാനുള്ള മാര്‍ഗമായി പല തട്ടിലുള്ള കോണ്‍ഗ്രസ് ഭാരവാഹികളും ഗ്രൂപ്പ് മാനേജര്‍മാരുടെ കമ്മീഷന്‍ ഏജന്റുമാരും കണ്ടു. യു.ഡി.എഫ്. ഘടകകക്ഷികളുടെ വിവിധ തട്ടിലുള്ള നേതാക്കളും ഇതില്‍നിന്ന് ഒഴിവാണെന്ന് പറയാന്‍ പറ്റില്ല. കോണ്‍ഗ്രസ് എന്നും ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷത സംരക്ഷിക്കുന്നതില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഒളിച്ചുകളി പരാജയത്തിന് ഒരു കാരണമാണ്.'' ഇതാണ് രാമചന്ദ്രന്‍മാസ്റ്റരുടെ കാഴ്ചപ്പാട്. ''കോണ്‍ഗ്രസ്സിന് ഇനി തിരിച്ചുവരാന്‍ കഴിയില്ലെന്ന്'' കെ. മുരളീധരന്‍ പോലും പറഞ്ഞുകഴിഞ്ഞു. വസ്തുത ഇതായിരിക്കേ ചരിത്രത്തെ വളച്ചൊടിച്ച് കോണ്‍ഗ്രസ്സിന്റെ സമകാലീന അവസ്ഥയെ കാണാതെ എത്ര കാലം ബലറാമിന് പോസ്റ്റിട്ട് നടക്കാനാവും? വൈദ്യരേ, സ്വയം ചികിത്സിക്കൂ എന്നല്ലാതെ മറ്റെന്ത് പറയാനെന്നും ജയരാജന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു

പോസ്റ്റിന്റെ പൂര്‍ണരൂപം

വി.ടി. ബലറാമിന്റെ എ.കെ.ജി.യെക്കുറിച്ചുള്ള എഫ്ബി പോസ്റ്റ് കാണാനിടവന്നു. ജനാധിപത്യത്തില്‍ അപ്രമാദിത്വം ആര്‍ക്കും ഇല്ല. ബൂര്‍ഷ്വാരാഷ്ട്രീയത്തിന്റെ ശീലമാണ് വിഗ്രഹാരാധന. തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തില്‍ കൂട്ടായ്മയാണ് പ്രധാനം. വ്യക്തികളെക്കാള്‍ വലുതാണ് പ്രസ്ഥാനം. എന്നാല്‍ വ്യക്തികള്‍ക്ക് സുപ്രധാനമായ പങ്കുമുണ്ട്. എ.കെ.ജി. തന്നെ വ്യക്തമാക്കിയിട്ടുണ്ട്, തന്നെ വളര്‍ത്തിവലുതാക്കിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്ന്. കോണ്‍ഗ്രസ്സുകാരനായ എ.കെ.ജി.ക്ക് കമ്മ്യൂണിസ്റ്റായി മാറേണ്ടിവന്നത് എന്തുകൊണ്ട്? ദുഷിച്ച മുതലാളിത്ത സാമൂഹികവ്യവസ്ഥയാണ് കാരണം. ആ വ്യവസ്ഥ മാറണമെന്ന് എ.കെ.ജി. ആഗ്രഹിച്ചു. അതിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ഏറ്റവും നല്ലതെന്ന് എ.കെ.ജി. തിരിച്ചറിഞ്ഞു. എ.കെ.ജി.ക്ക് പകരം എ.കെ.ജി. മാത്രമേ ഉള്ളൂ. പാവങ്ങളുടെ പടത്തലവന്‍, എണ്ണമറ്റ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ജനനായകന്‍, പാര്‍ലമെന്റ് വേദിയെപ്പോലും പോരാട്ടവേദിയാക്കി മാറ്റിയ ജനപ്രതിനിധി. എ.കെ.ജി.യെ അപമാനിക്കുന്ന ബലറാം നെഹ്‌റുവിനെയും അപമാനിക്കുകയാണ്. പാര്‍ലമെന്റില്‍ എ.കെ.ജി. നടത്തിയ പ്രസംഗങ്ങളെക്കുറിച്ച് ബലറാമിന്റെ നേതാവായ നെഹ്‌റു ഇങ്ങിനെയാണ് അഭിപ്രായപ്പെട്ടത്. ''ജനവികാരമറിയണമെങ്കില്‍ എ.കെ.ജി. പാര്‍ലമെന്റില്‍ നടത്തുന്ന പ്രസംഗങ്ങള്‍ കേള്‍ക്കണം. എ.കെ.ജി. ലോകസഭയില്‍ പ്രസംഗിക്കുമ്പോള്‍ ഞാന്‍ സശ്രദ്ധം ആ പ്രസംഗം പൂര്‍ണ്ണമായി കേള്‍ക്കും. ജനവികാരമറിയാന്‍ വേണ്ടിയാണത്.

ബലറാമിന്റെ പാര്‍ട്ടി അടിയന്തിരാവസ്ഥ നടപ്പിലാക്കിയപ്പോള്‍ ജനാധിപത്യ സംരക്ഷണത്തിനായുള്ള പോരാട്ടത്തിന് എ.കെ.ജി. നേതൃത്വം കൊടുത്തു. വായനശാലകളില്‍ ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും പുസ്തകങ്ങള്‍ ചുട്ടുകരിച്ചപ്പോള്‍ എ.കെ.ജി. ഓടിയെത്തി. ബലറാമിന്റെ വിഗ്രഹം ആരാണ്? ഗാന്ധിജിയോ നെഹ്‌റുവോ? അല്ല തിവാരിയോ വിന്‍സന്റോ? ഏതായാലും എ.കെ.ജി.യല്ലെന്ന് ഫേസ്ബുക്ക് പോസ്റ്റ് വ്യക്തമാക്കുന്നു.

ഈ അടുത്തകാലത്ത് കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവായിരുന്ന കെ.കെ. രാമചന്ദ്രന്‍ മാസ്റ്റരുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, നിങ്ങളെന്നെ ബിജെപിയാക്കി' എന്ന പുസ്തകം ഒന്നു വായിച്ചുനോക്കുക. ''രാഷ്ട്രീയം പണമുണ്ടാക്കാനുള്ള മാര്‍ഗമായി പല തട്ടിലുള്ള കോണ്‍ഗ്രസ് ഭാരവാഹികളും ഗ്രൂപ്പ് മാനേജര്‍മാരുടെ കമ്മീഷന്‍ ഏജന്റുമാരും കണ്ടു. യു.ഡി.എഫ്. ഘടകകക്ഷികളുടെ വിവിധ തട്ടിലുള്ള നേതാക്കളും ഇതില്‍നിന്ന് ഒഴിവാണെന്ന് പറയാന്‍ പറ്റില്ല. കോണ്‍ഗ്രസ് എന്നും ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷത സംരക്ഷിക്കുന്നതില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഒളിച്ചുകളി പരാജയത്തിന് ഒരു കാരണമാണ്.'' ഇതാണ് രാമചന്ദ്രന്‍മാസ്റ്റരുടെ കാഴ്ചപ്പാട്. ''കോണ്‍ഗ്രസ്സിന് ഇനി തിരിച്ചുവരാന്‍ കഴിയില്ലെന്ന്'' കെ. മുരളീധരന്‍ പോലും പറഞ്ഞുകഴിഞ്ഞു. വസ്തുത ഇതായിരിക്കേ ചരിത്രത്തെ വളച്ചൊടിച്ച് കോണ്‍ഗ്രസ്സിന്റെ സമകാലീന അവസ്ഥയെ കാണാതെ എത്ര കാലം ബലറാമിന് പോസ്റ്റിട്ട് നടക്കാനാവും? വൈദ്യരേ, സ്വയം ചികിത്സിക്കൂ എന്നല്ലാതെ മറ്റെന്ത് പറയാന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com