കമല്‍ മറുപടി അര്‍ഹിക്കുന്നില്ല; പ്രതികരണവുമായി വിദ്യാബാലന്‍

കമലിന്റെ അഭിപ്രായ പ്രകടത്തിന് മറുപടി പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട എല്ലാം അവസാനിപ്പിച്ച സ്ഥിതിക്കെന്നും വിദ്യാബാലന്‍ 
കമല്‍ മറുപടി അര്‍ഹിക്കുന്നില്ല; പ്രതികരണവുമായി വിദ്യാബാലന്‍
Updated on: 
1 min read

ന്യൂഡല്‍ഹി: മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ആമിയെ കുറിച്ച് നടത്തിയ സംവിധായകന്‍ കമല്‍ നടത്തിയ വിവാദപരാമര്‍ശത്തിനെതിരെ നടി വിദ്യാബാലന്‍. അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടത്തിന് മറുപടി പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട എല്ലാം അവസാനിപ്പിച്ച സ്ഥിതിക്കെന്നും വിദ്യാബാലന്‍ കൂട്ടിച്ചേര്‍ത്തു. 

ആമിയില്‍ നിന്നും വിദ്യാബാലന്‍ പിന്‍മാറിയതില്‍ തനിക്ക് സന്തോഷം മാത്രമെ ഉള്ളുവെന്നും വിദ്യയായിരുന്നു ആമിയെങ്കില്‍ അതില്‍ കുറച്ച് ലൈംഗികത കടന്നുവരുമായിരുന്നു എന്നുമായിരുന്നു കമല്‍ വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കമലിന്റെ ഈ പരാമര്‍ശം ദേശീയ മാധ്യമങ്ങളില്‍ വരെ വലിയ ഇടം പിടിച്ചിരുന്നു.

വിദ്യക്ക് പകരം മഞ്ജുവാര്യരാണ് മാധവിക്കുട്ടിയായി ചിത്രത്തില്‍ വേഷമിട്ടത്. കഥയുമായി ബന്ധപ്പെട്ട ചില അഭിപ്രായ വ്യത്യാസങ്ങള്‍ കാരണമാണ് പിന്‍മാറിയതെന്ന് വിദ്യാബാലന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മറ്റു ചില ഇടപെടലുകള്‍ കാരണം വിദ്യാ ചിത്രത്തില്‍ നിന്നും പിന്‍മാറുകയാണെന്നായിരന്നു കമല്‍ പറഞ്ഞത്

വിദ്യയ്ക്ക് വേണ്ടി കണ്ടിരുന്ന മാധവിക്കുട്ടിയെ അല്ല മഞ്ജു ചെയ്തിരിക്കുന്നത്. വിദ്യ ചെയ്തിരുന്നെങ്കില്‍ അതില്‍ കുറച്ച് ലൈംഗികതയൊക്കെ കടന്ന് വരുമായിരുന്നു. ഞാന്‍ പോലും ശരിക്ക് ശ്രദ്ധിക്കാത്ത ഒരു ഭാഗമായിരുന്നു അത്. എന്നാല്‍ മഞ്ജു വന്നതിനാല്‍ സാധാരണ തൃശ്ശൂര്‍ക്കാരിയുടെ നാട്ടുഭാഷയില്‍ പെരുമാറുന്ന മാധവിക്കുട്ടിയെ അവതരിപ്പിക്കാനായി . അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ട സ്ത്രീയായിരുന്നെങ്കിലും അടിസ്ഥാനപരമായി അവര്‍ സാധാരണ ഒരു മലയാളി സ്ത്രീ ആയിരുന്നു. അങ്ങനെയുള്ളൊരു കലാകാരിയാകാന്‍ എന്തുകൊണ്ടും വിദ്യാ ബാലനെക്കാള്‍ ചേരുന്നത് മഞ്ജു തന്നെയാണ്.'  ഇതായിരുന്നു കമലിന്റെ വാക്കുകള്‍.

കമലിന്റെ ഈ പരാമര്‍ശത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com