കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച് ഇതരസംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ തല്ലിക്കൊന്നു

ബംഗാള്‍ സ്വദേശി മണിക് റോയിയാണ് മരിച്ചത്. കോഴിയെ മോഷ്ടിച്ചു എന്നാരോപിച്ചാണ് ഇയാളെ നാട്ടുകാര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചത്
കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച് ഇതരസംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ തല്ലിക്കൊന്നു
Updated on: 
1 min read

കൊല്ലം : കൊല്ലം അഞ്ചലില്‍ ആള്‍ക്കൂട്ട കൊലപാതകം. നാട്ടുകാര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ച ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ബംഗാള്‍ സ്വദേശി മണിക് റോയിയാണ് മരിച്ചത്. ജൂണ്‍ 24 നായിരുന്നു ഇയാളെ നാട്ടുകാര്‍ മര്‍ദിച്ചത്. 

കോഴിയെ മോഷ്ടിച്ചു എന്നാരോപിച്ചാണ് ഇയാളെ നാട്ടുകാര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ബംഗാള്‍ സ്വദേശിയുടെ മരണത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്തതായി പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അഞ്ചല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ശശി എന്നയാളാണ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER