പാലക്കാട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ലോറി ഉടമകൾ നടത്തുന്ന സമരത്തിൽ സംസ്ഥാനത്ത് ചരക്കുനീക്കം നിലക്കും. ഒാൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസിന്റെ (എ.െഎ.എം.ടി.സി) ആഭിമുഖ്യത്തിൽ ലോറി ഉടമകൾ അഖിലേന്ത്യ തലത്തിൽ പ്രഖ്യാപിച്ച അനിശ്ചിതകാല ചരക്ക് ലോറി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാനത്ത് ജൂലൈ 20 മുതൽ ചരക്ക് വാഹനങ്ങൾ സർവീസ് നിർത്തുമെന്ന് സ്റ്റേറ്റ് ലോറി ഒാണേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം. നന്ദകുമാർ അറിയിച്ചു.
ഇന്ധന ടാങ്കറുകൾ, ഗ്യാസ് ടാങ്കറുകൾ, ഒാക്സിൻ വാഹനങ്ങൾ, തപാൽവാഹനങ്ങൾ തുടങ്ങിയവയെ സമരത്തിന്റെ ആദ്യഘട്ടത്തിൽ ഒഴിവാക്കി. അന്തർസംസ്ഥാന ചരക്ക് കടത്തിൽ ഏർപ്പെട്ടിരിക്കുന്ന ചരക്ക് വാഹനങ്ങൾ ജൂലൈ 18 മുതൽ തന്നെ കേരളത്തിൽനിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് ചരക്ക് കയറ്റുന്നത് നിർത്തിവെക്കും. ഏകദേശം മൂന്ന് ലക്ഷത്തോളം ചരക്ക് വാഹനങ്ങൾ ജൂലൈ 20ന് സംസ്ഥാനത്ത് സർവീസ് നിർത്തിവെക്കുമെന്നും എം. നന്ദകുമാർ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ