'ആയുധങ്ങളുമായി നേരത്തെ ക്യാമ്പ് ചെയതു; വിളിച്ചു വരുത്തി ജീവനെടുത്തു, ഗൂഢാലോചന എസ്ഡിപിഐ ഓഫീസില്‍'

എസ്എഫ്‌ഐ എതിര്‍ത്തപ്പോള്‍ ചെറുക്കാന്‍ തീരുമാനിച്ചു. സംഘര്‍ഷം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ആളുകള്‍ സ്ഥലത്ത് നേരത്തെ തന്നെ ക്യാമ്പ് ചെയ്തിരുവെന്നും മുഹമ്മദ്
'ആയുധങ്ങളുമായി നേരത്തെ ക്യാമ്പ് ചെയതു; വിളിച്ചു വരുത്തി ജീവനെടുത്തു, ഗൂഢാലോചന എസ്ഡിപിഐ ഓഫീസില്‍'

കൊച്ചി: മഹാരാജാസ് കോളെജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകത്തിന് കാരണം ചുവരെഴുത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണെന്ന് പ്രധാനപ്രതിയും മഹാരാജാസ് കോളെജ് വിദ്യാര്‍ത്ഥിയുമായ മുഹമ്മദ്. കൊച്ചിയിലെ എസ്ഡിപിഐ ഓഫീസില്‍ വച്ചാണ് ഗൂഢാലോചന നടത്തിയതെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി.

എസ്എഫ്‌ഐ എതിര്‍ത്തപ്പോള്‍ ചെറുക്കാന്‍ തീരുമാനിച്ചു. സംഘര്‍ഷം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ആളുകള്‍ സ്ഥലത്ത് നേരത്തെ തന്നെ ക്യാമ്പ് ചെയ്തിരുവെന്നും മുഹമ്മദ് വെളിപ്പെടുത്തി.വാക്ക് തര്‍ക്കം ഉണ്ടായപ്പോള്‍ താനാണ് കൊച്ചിന്‍ ഹൗസിലുള്ളവരെ വിളിച്ചു വരുത്തിയതെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ കര്‍ണാടക അതിര്‍ത്തിയില്‍ വച്ചാണ് മുഹമ്മദിനെ പൊലീസ് പിടികൂടുന്നത്. മഹാരാജാസ് കോളെജിലെ മൂന്നാം വര്‍ഷ അറബിക് ഹിസ്റ്ററി വിഭാഗം വിദ്യാര്‍ത്ഥിയാണ് ഇയാള്‍. കോളെജിലെ ക്യാമ്പസ് ഫ്രണ്ട് യൂണിറ്റ് സെക്രട്ടറിയും ആലപ്പുഴ ജില്ലാ പ്രസിഡന്റുമാണ് മുഹമ്മദ്. അഭിമന്യുവിന്റെ കൊലപാതകത്തിനായുള്ള ഗൂഢാലോചനയില്‍ മുഹമ്മദിന് പ്രധാനപങ്കുണ്ടെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.കൊലപാതകത്തിന് മുമ്പ് അഭിമന്യുവിനെ കോളെജിലേക്ക് വിളിച്ചുവരുത്തിയതും മുഹമ്മദായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com