അന്‍വര്‍ സാദത്ത് എംഎല്‍എയെ പൊലീസ് പരസ്യമായി അധിക്ഷേപിച്ചു; ഉസ്മാനെ ഇനി ഗള്‍ഫിലേക്ക് വിടില്ലെന്ന് ഭീഷണിപ്പെടുത്തി

ഗള്‍ഫിലാണ് ഉസ്മാന്‍ ജോലി ചെയ്യുന്നത്. രണ്ട് മാസത്തെ അവധിയിലാണ്‌ അദ്ദേഹം നാട്ടിലെത്തിയത്
അന്‍വര്‍ സാദത്ത് എംഎല്‍എയെ പൊലീസ് പരസ്യമായി അധിക്ഷേപിച്ചു; ഉസ്മാനെ ഇനി ഗള്‍ഫിലേക്ക് വിടില്ലെന്ന് ഭീഷണിപ്പെടുത്തി

കൊച്ചി; എടത്തല പൊലീസ് മര്‍ദനത്തെക്കുറിച്ച് അറിയാന്‍ ഐജി വിജയ് സാഖറെയെ ഫോണില്‍ വിളിച്ചതിന് പൊലീസ് ഉദ്യോഗസ്ഥന്‍ അന്‍വര്‍ സാദത്ത് എംഎല്‍എയെ പരസ്യമായി ആക്ഷേപിച്ചു. എടത്തലയിലെ പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് എംഎല്‍എയെ പരസ്യമായി അധിക്ഷേപിച്ചത്. ഇത് നാട്ടുകാരെ പ്രകോപിപ്പിച്ചിരുന്നു. കൂടാതെ ഉസ്മാനെ ഇനി ഗള്‍ഫിലേക്ക് അയക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.

ഇന്നലെയാണ് മഫ്തിയിലെത്തിയ പൊലീസുകാരുടെ കാര്‍ ബൈക്കില്‍ ഇടിച്ചത് ചോദ്യം ചെയ്ത ഉസ്മാന് മര്‍ദനം എല്‍ക്കേണ്ടിവന്നത്. മര്‍ദിച്ച ശേഷം ഉസ്മാനെ കാറില്‍ പിടിച്ചുകയറ്റി കൊണ്ടുപോവുകയായിരുന്നു. ഉസ്മാനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയെന്നാണ് ആദ്യം നാട്ടുകാര്‍ കരുതിയത്. ഇതിനെക്കുറിച്ച് പരാതി പറയാന്‍ എത്തിയപ്പോഴാണ് പൊലീസ് സ്റ്റേഷനില്‍ ഉസ്മാനെ കണ്ടത്. എന്താണ് പ്രശ്‌നമെന്ന് നാട്ടുകാര്‍ ചോദിച്ചെങ്കിലും പൊലീസ് തട്ടിക്കയറുകയായിരുന്നു. അപ്പോഴാണ് കാര്യം അറിയാനായി അന്‍വര്‍ സാദത്ത് എംഎല്‍എ ഐജിയുമായി ബന്ധപ്പെട്ടത്. എന്നാല്‍ എംഎല്‍എയെ പൊലീസുദ്യോഗസ്ഥന്‍ പരസ്യമായി അധിക്ഷേപിക്കുകയായിരുന്നു.

ഗള്‍ഫിലാണ് ഉസ്മാന്‍ ജോലി ചെയ്യുന്നത്. രണ്ട് മാസത്തെ അവധിയിലാണ്‌ അദ്ദേഹം നാട്ടിലെത്തിയത്. എന്നാല്‍ ഇനി ഉസ്മാനെ ഗള്‍ഫിലേക്ക് അയക്കില്ലെന്ന് ഒരു ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തി. പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് ജാമ്യം കിട്ടാത്ത വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്‌നം ഇത്രത്തോളണാക്കിയത് പൊലീസുകാരാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. പൊലീസുകാരുടെ കാര്‍ ഇടിച്ച് ഉസ്മാന്‍ റോഡില്‍ വീണു. അപ്പോള്‍ തന്നെ തങ്ങള്‍ പൊലീസുകാരാണെന്ന് പറഞ്ഞിരുന്നെങ്കില്‍ പ്രശ്‌നം അപ്പോള്‍ തന്നെ രമ്യമായി പരിഹരിക്കപ്പെടുമായിരുന്നു എന്നാണ് പറയുന്നത്. അതിനുള്ള പരുക്കേ അപകടത്തിലുണ്ടായുള്ളൂ. ഉസ്മാന്റെ മുഖത്തുള്ള ചതവും പാടുകളും പൊലീസിന്റെ ഇടിയേറ്റതാണെന്നാണ് ആക്ഷേപം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com