വാളെടുത്ത് യുവ കലാപകാരികള്‍ പ്രതിക്കൂട്ടില്‍; പരാതിയുമായി മുതിര്‍ന്ന നേതാക്കള്‍ ഹൈക്കമാന്‍ഡിന് മുന്നില്‍

പ്രായം ചൂണ്ടിക്കാട്ടി മോശം പരാമര്‍ശം നടത്തിയ യുവനേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി വേണമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ ആവശ്യം
വാളെടുത്ത് യുവ കലാപകാരികള്‍ പ്രതിക്കൂട്ടില്‍; പരാതിയുമായി മുതിര്‍ന്ന നേതാക്കള്‍ ഹൈക്കമാന്‍ഡിന് മുന്നില്‍

ന്യൂഡല്‍ഹി: രാജ്യസഭ വൃദ്ധസദനമാകുന്നു, വൈദ്യശാസ്ത്രം തോല്‍ക്കാതെ യുവാക്കള്‍ക്ക് രക്ഷയില്ല എന്നിങ്ങനെയുള്ള പരാമര്‍ശങ്ങളുമായെത്തിയ കോണ്‍ഗ്രസിലെ യുവ നേതാക്കള്‍ ഇപ്പോള്‍ പ്രതിക്കൂട്ടില്‍. ഇവരുടെ വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടി മുതിര്‍ന്ന നേതാക്കള്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചു. 

പ്രായം ചൂണ്ടിക്കാട്ടി മോശം പരാമര്‍ശം നടത്തിയ യുവനേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി വേണമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ ആവശ്യം. പി.ജെ.കുര്യന്‍, വയലാര്‍ രവി എന്നിവര്‍ക്കെതിരെ വിമര്‍ശനവുമായി എത്തിയ യുവ നേതാക്കള്‍ക്കെതിരെയാണ് പരാതി. യുവാക്കള്‍ക്ക് പാര്‍ട്ടിയില്‍ അര്‍ഹമായ പരിഗണന നല്‍കണം എന്ന് വാദിക്കുന്ന മുതിര്‍ന്ന നേതാക്കളെ കൂടെ വെട്ടിലാക്കിയിരിക്കുകയാണ് യുവ നേതാക്കള്‍ എന്നാണ് വിമര്‍ശനം ഉയരുന്നത്. 

റോജി എം.ജോണ്‍, വി.ടി.ബല്‍റാം, ഷാഫി പറമ്പില്‍, റിജില്‍ മാക്കുറ്റി, അനില്‍ അക്കരെ, ഹൈബി ഈഡന്‍ എന്നിവരാണ് മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയത്. പുതിയ കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനര്‍, രാജ്യസഭാ സ്ഥാനാര്‍ഥി എന്നിവരെ കണ്ടെത്തുന്നതിനുള്ള ചര്‍ച്ചകള്‍ സജീവമാകുന്നതിന് ഇടയിലായിരുന്നു യുവ നേതാക്കള്‍ വിമര്‍ശനവുമായി എത്തിയത്. മുതിര്‍ന്നവരുടെ അനുഭവ സമ്പത്ത് ഉപയോഗപ്പെടുത്തി, യുവാക്കളിലൂടെ പാര്‍ട്ടിയെ വളര്‍ത്തുകയാണ് വേണ്ടതെന്നാണ് യുവ നേതാക്കള്‍ ഉയര്‍ത്തുന്ന വാദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com