രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിനു തന്നെ; കേരള കോണ്‍ഗ്രസിനെ പിന്നീടു പരിഗണിക്കാമെന്ന് ധാരണ

രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിനു തന്നെ; കേരള കോണ്‍ഗ്രസിനെ പിന്നീടു പരിഗണിക്കാമെന്ന് ധാരണ
രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിനു തന്നെ; കേരള കോണ്‍ഗ്രസിനെ പിന്നീടു പരിഗണിക്കാമെന്ന് ധാരണ

ന്യൂഡല്‍ഹി: കേരളത്തില്‍നിന്ന് ഒഴിവു വരുന്ന രാജ്യസഭാ സീറ്റില്‍ യുഡിഎഫിന് ജയസാധ്യതയുള്ള സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കും. കേരള കോണ്‍ഗ്രസ് എമ്മിന്റെ, രാജ്യസഭാ സീറ്റിനുള്ള അവകാശവാദം തല്‍ക്കാലം പരിഗണിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം. ഭാവിയില്‍ ഒഴിവു വരുന്ന സീറ്റുകളില്‍ കേരള കോണ്‍ഗ്രസിനെ പരിഗണിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

മൂന്ന് രാജ്യസഭാ സീറ്റുകളാണ് കേരളത്തില്‍നിന്ന് ഒഴിവു വരുന്നത്. ഇതില്‍ രണ്ടെണ്ണത്തില്‍ എല്‍ഡിഎഫിനാണ് ജയസാധ്യത. നിയമസഭയിലെ അംഗബലം അനുസരിച്ച് ഒരു സീറ്റ് യുഡിഎഫിന് ലഭിക്കും. യുഡിഎഫിലേക്കു മടങ്ങാനുള്ള നിബന്ധനയായി കേരള കോണ്‍ഗ്രസ് ഈ സീറ്റിന് അവകാശവാദം ഉന്നയിച്ചിരുന്നു. കേരള കോണ്‍ഗ്രസിന് സീറ്റിന് അര്‍ഹതയുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും നിലപാടെടുത്തു. ഈ പശ്ചാത്തലത്തില്‍ ഇന്നു ഡല്‍ഹിയില്‍ ചേര്‍ന്ന കൂടിക്കാഴ്ചകളിലാണ് കോണ്‍ഗ്രസ് തന്നെ മത്സരിക്കാന്‍ ധാരണയായത്.

രാജ്യസഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം കുറഞ്ഞുവരുന്നത് പ്രത്യേകം പരിഗണിക്കേണ്ട കാര്യമാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തില്‍ ഈ സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കണം. ഭാവിയില്‍ വരുന്ന ഒഴിവുകളില്‍ കേരള കോണ്‍ഗ്രസിനെ പരിഗണിക്കാം. ഈ സീറ്റ് നല്‍കാത്തതിന്റെ പേരില്‍ കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്കു മടങ്ങുന്നതില്‍ മാറ്റമൊന്നുമുണ്ടാവില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com