യുവാവിന് അവസരം കൊടുത്ത് യുഡിഎഫ്;ജോസ് കെ മാണി സ്ഥാനാര്‍ത്ഥി

പാര്‍ട്ടി വൈസ് ചെയര്‍മാനും ലോക്‌സഭാംഗവുമായ ജോസ് കെ.മാണിയാണ് രാജ്യസഭാ സ്ഥാനാര്‍ത്ഥി -സിപിഎമ്മില്‍നിന്ന് എളമരം കരീമും സിപിഐയില്‍നിന്ന് ബിനോയ് വിശ്വവുമാണ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്
യുവാവിന് അവസരം കൊടുത്ത് യുഡിഎഫ്;ജോസ് കെ മാണി സ്ഥാനാര്‍ത്ഥി

കോട്ടയം:  രാജ്യസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് (എം). പാര്‍ട്ടി വൈസ് ചെയര്‍മാനും ലോക്‌സഭാംഗവുമായ ജോസ് കെ.മാണിയാണ് രാജ്യസഭാ സ്ഥാനാര്‍ഥി. രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് (എം) വിട്ടുനല്‍കാന്‍ കഴിഞ്ഞദിവസം ധാരണയായിരുന്നു. പാലായില്‍ ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണു ജോസ് കെ.മാണിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.

യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ കേരള കോണ്‍ഗ്രസ് ഒപ്പമുണ്ടാവണമെന്നും രാജ്യസഭാ സീറ്റ് നല്‍കി അവരെ സ്വീകരിക്കണമെന്നുമുള്ള മുസ്‌ലിം ലീഗിന്റെ ആവശ്യത്തിനു മുന്നില്‍ കോണ്‍ഗ്രസ് നേതൃത്വം വഴങ്ങുകയായിരുന്നു. ഇതിനു പിന്നാലെ യുഡിഎഫ് മുന്നണി പുനഃപ്രവേശം യുഡിഎഫിന്റെ പൊതുതാല്‍പര്യം കണക്കിലെടുത്തുള്ള തീരുമാനമാണിതെന്ന് ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിശദീകരിച്ചെങ്കിലും കോണ്‍ഗ്രസില്‍ പ്രതിഷേധങ്ങളും പൊട്ടിത്തെറികളും തുടരുകയാണ്. 

സിപിഎമ്മില്‍നിന്ന് എളമരം കരീമും സിപിഐയില്‍നിന്ന് ബിനോയ് വിശ്വവുമാണ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com