അപ്പൂപ്പൻ മദ്യപിച്ച് ബൈക്ക് അപകടത്തിലാണ് മരിച്ചത്, മദ്യപനായ പിതാവ് ആത്മഹത്യ ചെയ്യുകയായിരുന്നു; ജീവിതത്തിൽ മദ്യം ഒഴുക്കിയ ദുരന്തം തുറന്നുപറഞ്ഞ് അനിൽ അക്കര 

സ്വന്തം ജീവിതത്തില്‍ മദ്യം ഒഴുക്കിയ കൊടിയ ദുരന്തം നിയമസഭയില്‍ തുറന്ന് പറഞ്ഞ് അനില്‍ അക്കര എംഎല്‍എ.
അപ്പൂപ്പൻ മദ്യപിച്ച് ബൈക്ക് അപകടത്തിലാണ് മരിച്ചത്, മദ്യപനായ പിതാവ് ആത്മഹത്യ ചെയ്യുകയായിരുന്നു; ജീവിതത്തിൽ മദ്യം ഒഴുക്കിയ ദുരന്തം തുറന്നുപറഞ്ഞ് അനിൽ അക്കര 

തിരുവനന്തപുരം: സ്വന്തം ജീവിതത്തില്‍ മദ്യം ഒഴുക്കിയ കൊടിയ ദുരന്തം നിയമസഭയില്‍ തുറന്ന് പറഞ്ഞ് അനില്‍ അക്കര എംഎല്‍എ. 2018ലെ അബ്കാരി ഭേദഗതി ബില്ലിന്റെ ചര്‍ച്ചയ്ക്കിടെയായിരുന്നു എംഎല്‍എ തന്റെ പിതാവിന്റെയും അപ്പൂപ്പന്റെയും മദ്യപാനം കുടുംബത്തിന് വരുത്തിയ ദുരന്തം വിശദീകരിച്ചത്.

 ‘‘അ​പ്പൂ​പ്പ​ൻ മ​ദ്യ​പി​ച്ച്​ ബൈ​ക്ക്​ ഒാ​ടി​ക്ക​വേ അ​പ​ക​ട​ത്തി​ൽ​ മ​രി​ക്കു​ക​യാ​യി​രു​ന്നു. മ​ദ്യ​പനായ പി​താ​വ്​ ആ​ത്​​മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​യ​മ്പ​ത്തൂ​രി​ലെ മോ​ർ​ച്ച​റി​യി​ൽ​നി​ന്ന്​​ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി​യ മാതാവിന്റെയും എന്റെയും വികാരം എന്തായിരിക്കും? ‘‘സ്വ​ന്തം ജീ​വി​ത​ത്തി​ൽ മ​ദ്യം ഒ​ഴു​ക്കി​യ കൊടിയ ദുരന്തം  നി​യ​മ​സ​ഭ​യി​ൽ തു​റ​ന്നു​പറയുകയായിരുന്നു അ​നി​ൽ അ​ക്ക​ര. 

 മ​ദ്യ​ത്തി​നി​ര​യാ​യ മ​നു​ഷ്യ​ർ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കു​മാ​ണ്​ സ​ഹാ​യം ചെ​യ്യേ​ണ്ട​തെ​ന്ന്​ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മ​ദ്യ​പാ​ന​ത്തി​ന്​ ഇ​ര​യാ​യ​വ​രും കു​ടും​ബ​ങ്ങ​ളും എ​ങ്ങ​നെ ക​ഴി​യു​ന്നു​വെ​ന്ന ക​ണ​ക്ക്​ സ​ർ​ക്കാ​ർ എ​ടു​ക്ക​ണം. അ​വ​രെ മു​ഖ്യ​ധാ​ര​യി​ലെ​ത്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ദ്യ​ന​യ​ത്തി​​ന്റെ ഗു​ണം മ​ദ്യ​മു​ത​ലാ​ളി​മാ​ർ​ക്കാ​ണ്. ന​ല്ല മ​ദ്യം കി​ട്ടു​ന്ന​തി​നെ​യും തൊ​ഴി​ൽ ന​ഷ്​​ട​ത്തെ​യും കു​റി​ച്ചാ​ണ്​ ച​ർ​ച്ച. അതിന്റെ  ആ​യി​ര​ക്ക​ണ​ക്കി​നി​ര​ട്ടി മ​നു​ഷ്യ​രാ​ണ്​ ഇ​ര​ക​ളാ​വു​ന്ന​ത്. അ​വ​രെ സം​ര​ക്ഷി​ക്കാ​നാ​ണ്​ നി​യ​മം കൊ​ണ്ടു​വ​രേ​ണ്ട​തെ​ന്നും അ​നി​ൽ പ​റ​ഞ്ഞു. 

മ​ദ്യാ​സ​ക്തി ബോ​ധ​വ​ത്​​ക​ര​ണ​ത്തി​ലൂ​ടെ മാ​ത്ര​മേ ഇ​ല്ലാ​താ​ക്കാ​ൻ സാ​ധി​ക്കൂ എ​ന്ന്​ ടി.​പി. രാ​മ​കൃ​ഷ്​​ണ​നു വേ​ണ്ടി ബി​ൽ അ​വ​ത​രി​പ്പി​ച്ച ക​ട​കം​പ​ള്ളി സു​രേ​​ന്ദ്ര​ൻ പ​റ​ഞ്ഞു. നി​യ​മം മൂ​ലം നി​രോ​ധി​ച്ച്​ പ​രി​ഹാ​രം കാ​ണാ​നാ​കി​ല്ല. 

ക​ള്ളി​ൽ സ്​​റ്റാ​ർ​ച്​ ക​ല​ർ​ത്തി വി​ൽ​ക്കു​ന്ന​തി​നു​ള്ള ​ശി​ക്ഷ ല​ഘൂ​ക​രി​ക്കു​ന്ന ഭേ​ദ​ഗ​തി​യാ​ണ്​ ബി​ല്ലി​ലു​ള്ള​ത്​. ഭേ​ദ​ഗ​തി പ്ര​കാ​രം ആ​റു​​മാ​സം ശി​ക്ഷ​യും 25,000 രൂ​പ പി​ഴ​യും ല​ഭി​ക്കും. മ​ദ്യം വാ​ങ്ങു​ന്ന​തി​നു​ള്ള പ്രാ​യം 21 ൽ ​നി​ന്ന്​ 23 വ​യ​സ്സാ​യി ഉ​യ​ർ​ത്തി​യ​താ​ണ്​ ര​ണ്ടാ​മ​ത്തെ ഭേ​ദ​ഗ​തി. സ​ബ്​​ജ​ക്​​ട്​ ക​മ്മി​റ്റി​യി​ലെ യു.​ഡി.​എ​ഫ്​ അം​ഗ​ങ്ങ​ളാ​യ ഡോ. ​എ​ൻ. ജ​യ​രാ​ജന്റെയും വി.​ഡി. സ​തീ​ശ​ന്റെയും വിയോജിപ്പോടെയാണ് ഭേ​‌ദ​ഗതി പാസാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com