'അടുത്ത തലമുറയ്‌ക്കെങ്കിലും ആത്മാഭിമാനത്തോടെ ജീവിക്കണം';അമ്മ വിടുന്നുവെന്ന് റിമ കല്ലിങ്കല്‍

അടുത്ത തലമുറയ്ക്ക് സ്വന്തം  തൊഴിലിടത്തില്‍ ഒത്തു തീര്‍പ്പുകളില്ലാതെ , ആത്മാഭിമാനത്തോടെ  തുടരാനുള്ള കരുത്തുണ്ടാകണമെന്ന ആഗ്രഹത്തിന്റെ പേരില്‍ അമ്മ വിടുകയാണെന്ന് നടി റിമ കല്ലിങ്കല്‍
'അടുത്ത തലമുറയ്‌ക്കെങ്കിലും ആത്മാഭിമാനത്തോടെ ജീവിക്കണം';അമ്മ വിടുന്നുവെന്ന് റിമ കല്ലിങ്കല്‍

കൊച്ചി: അടുത്ത തലമുറയ്ക്ക് സ്വന്തം  തൊഴിലിടത്തില്‍ ഒത്തു തീര്‍പ്പുകളില്ലാതെ , ആത്മാഭിമാനത്തോടെ  തുടരാനുള്ള കരുത്തുണ്ടാകണമെന്ന ആഗ്രഹത്തിന്റെ പേരില്‍ അമ്മ വിടുകയാണെന്ന് നടി റിമ കല്ലിങ്കല്‍. ഇപ്പോള്‍ സംഭവിച്ചത് ഒരാളിലോ, ഒരു സംഘടനയിലോ ഒതുങ്ങുന്ന പ്രശ്‌നമാണെന്ന് താന്‍ കരുതുന്നില്ലെന്നും ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള രാജിക്കത്തില്‍ റിമ പറഞ്ഞു. വിമന്‍ ഇന്‍ സിനിമ കളക്ടീവീന്റെ ഫേസ്ബുക്ക് പേജിലാണ് റിമയുടെ പ്രതികരണം. റിമയുടെ പോസ്റ്റ് ഇങ്ങനെ..

അമ്മ'യില്‍ നിന്നും രാജി വെക്കാനുള്ള അവളുടെ തീരുമാനത്തോട് ഐക്യപ്പെട്ടു കൊണ്ട് ഞങ്ങളില്‍ കുറച്ചു പേര്‍ രാജി വെക്കുകയാണ്. ഇത് അമ്മയുടെ ഇപ്പോഴെടുത്ത തീരുമാനം തിരുത്തുന്നതിന് കാരണമാകട്ടെ എന്ന് ആശിക്കുന്നു എന്നും സംഘടനയുടെ പേജില്‍ പറഞ്ഞ ശേഷമാണ് റിമയുടെ പോസ്റ്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com