'സാമ്രാജ്യത്വം തുലയട്ടേ...';സമ്മേളന വേദിയില്‍ നിന്നും തരംഗമായി ഒരു കുഞ്ഞു മുദ്രാവാക്യം വിളി 

മൈക്കിലൂടെ വിളിച്ചു പറയുന്ന മുദ്രാവാക്യങ്ങള്‍ അതുപോലെ വിളിക്കാന്‍ ശ്രമിക്കുകയാണ് ഈ കുട്ടി സഖാവ് 
'സാമ്രാജ്യത്വം തുലയട്ടേ...';സമ്മേളന വേദിയില്‍ നിന്നും തരംഗമായി ഒരു കുഞ്ഞു മുദ്രാവാക്യം വിളി 

ലപ്പുറത്ത് നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തില്‍ നിന്നുള്ള ഒരു കുഞ്ഞു സഖാവിന്റെ മുദ്രാവാക്യം വിളി സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നു. കഴിഞ്ഞ ദിവസം നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ പങ്കെടുത്ത കുഞ്ഞു സഖാവിന്റെ മുദ്രാവാക്യം വിളി മനോരമ ന്യൂസാണ് പ്രക്ഷേപണം ചെയ്തത്. 

മൈക്കിലൂടെ വിളിച്ചു പറയുന്ന മുദ്രാവാക്യങ്ങള്‍ അതുപോലെ വിളിക്കാന്‍ ശ്രമിക്കുകയാണ് ഈ കുട്ടി സഖാവ്. ചുവന്ന തൊപ്പിയൊക്കെ വെച്ച് ഒരു മുതിര്‍ന്ന സഖാവിന്റെ തോളിലിരുന്നാണ് മുദ്രാവാക്യം വിളി. 

സാമ്രാജ്യത്വം തുലയട്ടേ എന്നൊക്കെ വിളിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇങ്ക്വിവാബ് സിന്ദാബാദ് സിപിഐ സിന്ദാബാദ് എന്നീ രണ്ട് മുദ്രാവാക്യങ്ങള്‍ മാത്രമാണ് വ്യക്തമായി പുറത്തുവരുന്നത്. വളര്‍ന്നുവരുമ്പോള്‍ ഒരു കട്ട സഖാവായി ഈ കുഞ്ഞു മാറും എന്നാണ് സോഷ്യല്‍ മീഡിയയിലെ സഖാക്കള്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com