ബിഡിജെഎസ് ആദ്യം മുന്നണി മര്യാദ പഠിക്കട്ടെ: വി മുരളീധരന്‍ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

ബിജെപി നേതാവ് വി മുരളീധരന്‍ മഹാരാഷ്ട്രയില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കും -  ജിവിഎല്‍ നരസിംഹറാവു ഉത്തര്‍ പ്രദേശില്‍ നിന്നും രാജീവ് ചന്ദ്രശേഖരന്‍ കര്‍ണാടകയില്‍ നിന്നും മത്സരിക്കും
ബിഡിജെഎസ് ആദ്യം മുന്നണി മര്യാദ പഠിക്കട്ടെ: വി മുരളീധരന്‍ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ബിജെപി നേതാവ് വി മുരളീധരന്‍ മഹാരാഷ്ട്രയില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കും. ബിജെപി കേന്ദ്ര തെരഞ്ഞടുപ്പ് കമ്മറ്റിയാണ് മത്സരിക്കുന്നവരുടെ പട്ടികയ്ക്ക് അംഗീകാരം നല്‍കിയത്. 18 രാജ്യസഭാ സ്ഥാനാര്‍ത്ഥികളുടെ പേരാണ് ബിജെപി പ്രഖ്യാപിച്ചത്.  

കേരളത്തില്‍ നിന്നുള്ള ബിഡിജെഎസ് നേതാവ് തുഷാര്‍വെള്ളാപ്പളളിയുടെ പേര് തള്ളിയാണ് മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കിയത്. മുന്നണി മര്യാദകള്‍ പാലിക്കാന്‍ ബിഡിജെഎസ് പഠിക്കട്ടെ എന്നിട്ടാവാം സ്ഥാനമാനങ്ങള്‍ എന്നായിരുന്നു യോഗത്തില്‍ അമിത്ഷായുടെ നിലപാട്. വെള്ളാപ്പള്ളി നടേശന്‍  സ്വീകരിക്കുന്ന നിലപാടുകള്‍ സംസ്ഥാനത്ത് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമായെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. യോഗതീരുമാനം അമിത് ഷാ തുഷാര്‍ വെള്ളാപ്പള്ളിയെ അറിയിച്ചിട്ടുണ്ട്.

കേരളത്തിന് കിട്ടിയ അംഗീകാരമാണ് തന്റെ സ്ഥാനാര്‍ത്ഥിത്വമെന്നായിരുന്നു പട്ടിക അംഗീകരിച്ചതിന് പിന്നാലെയുള്ള മുരളീധരന്റെ പ്രതികരണം. സ്ഥാനാര്‍്ത്ഥിത്വം കേന്ദ്രമന്ത്രിസഭയിലേക്കുള്ള പ്രാതിനിധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു. ജിവിഎല്‍ നരസിംഹറാവു ഉത്തര്‍ പ്രദേശില്‍ നിന്നും മത്സരിക്കും. രാജീവ് ചന്ദ്രശേഖരന്‍ കര്‍ണാടകയില്‍ നിന്നും മത്സരിക്കും. ബിജെപി നേതാവ് കെ സുരേന്ദ്രന്റെ പേരും പരിഗണനയിലുണ്ടയിരുന്നെങ്കിലും കേന്ദ്രനേതൃത്വം മുരളീധരനെ പിന്തുണയ്ക്കുകയായിരുന്നു

രാജ്യസഭാ സ്ഥാനാര്‍ത്ഥികളുടെ പട്ടിക
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com