മുന്നണി പ്രവേശനം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് തീരുമാനമെന്ന് കെ.എം മാണി 

രാജ്യസഭ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കാനും കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. 
മുന്നണി പ്രവേശനം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് തീരുമാനമെന്ന് കെ.എം മാണി 

കോട്ടയം: കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനത്തെക്കുറിച്ച് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് തീരുമാനമെടുക്കുമെന്ന് കെ.എം മാണി. രാജ്യസഭ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കാനും കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. 

മുന്നണി പ്രവേശനത്തെക്കുറിച്ച് യോഗത്തില്‍ നേതാക്കള്‍ രണ്ടു തട്ടിലാണ് നിലയുറപ്പിച്ചത്. എല്‍ഡിഎഫിനൊപ്പം ചേരണമെന്ന് ഒരുകൂട്ടം വാദിച്ചപ്പോള്‍ യുഡിഎഫിലേക്ക് തന്നെ തിരിച്ചു പോകണമെന്ന് മറ്റൊരുകൂട്ടര്‍ വാദിച്ചു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് ആര്‍ക്കൊപ്പം നില്‍ക്കണമെന്ന് തീരുമാനമെടുക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com