കീഴാറ്റൂരില്‍ ബൈപ്പാസ് വേണം; റോഡിനെതിരെ സമരം ചെയ്യുന്നത് ശരിയല്ലെന്ന് പിസി ജോര്‍ജ്ജ്

കീഴാറ്റൂരില്‍ ബൈപ്പാസ് വേണമെന്ന് പിസി ജോര്‍ജ്ജ് എംഎല്‍എ. ഏത് റോഡ് നിര്‍മ്മാണത്തിന് എതിരെയും സമരം ചെയ്യുന്നത് ശരിയല്ല.
കീഴാറ്റൂരില്‍ ബൈപ്പാസ് വേണം; റോഡിനെതിരെ സമരം ചെയ്യുന്നത് ശരിയല്ലെന്ന് പിസി ജോര്‍ജ്ജ്

കോട്ടയം: കീഴാറ്റൂരില്‍ ബൈപ്പാസ് വേണമെന്ന് പിസി ജോര്‍ജ്ജ് എംഎല്‍എ. ഏത് റോഡ് നിര്‍മ്മാണത്തിന് എതിരെയും സമരം ചെയ്യുന്നത് ശരിയല്ല. കീഴാറ്റൂരിലെ പ്രശ്‌നം ബൈപ്പാസല്ലെന്നും പ്രദേശം രണ്ടായി പകുത്ത് പോകുന്നതാണെന്നു പിസി ജോര്‍ജ്ജ് പറഞ്ഞു. 

കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുനന്നതിനെതിരെ വയല്‍ക്കിളികളുടെ കൂട്ടായ്മയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്നലെ നടന്ന കൂട്ടായ്മയില്‍ പിസി ജോര്‍ജ്ജ് എത്തിയിരുന്നു. അവിടെ നടന്ന കടന്ന കൂട്ടായ്മയില്‍ ദേശീയ പാതയ്‌ക്കെതിരെ പിസി ജോര്‍ജ്ജ് രംഗത്ത് എത്തുകയും ചെയ്തിരുന്നു. റോഡ് വരുന്നതിനപ്പുറം വയല്‍ നികത്താനാശവശ്യമായ മണ്ണിനായി എത്ര മലകള്‍ ഇടിക്കേണ്ടിവരുമെന്നതായിരുന്നു ജോര്‍ജ്ജിന്റെ ആശങ്ക. ദേശീയ പാതയ്‌ക്കെതിരായി കീഴാറ്റൂരില്‍ നടക്കുന്ന സമരത്തിന് എല്ലാ പിന്തുണയും ജോര്‍ജ്ജ് അറിയിച്ചിരുന്നു.

വിഎം സുധീരന്‍, സുരേഷ് ഗോപി, ഗ്രോ വാസു, സി ആര്‍ നിലകണ്ഠന്‍, എന്‍ വേണു തുടങ്ങി നിരവധി സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ കീഴാറ്റൂര്‍ സമരരപ്രഖ്യാപനത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. കേരളം കീഴാറ്റൂരിലേക്ക്  എത്തിയതിന് പിന്നാലെ സമരഭൂമിയില്‍ വയല്‍ക്കിളികള്‍ പുതിയ പന്തലും നിര്‍മ്മിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com