ജാതിയും മതവും ഉപേക്ഷിച്ചവര്‍ 2984 പേര്‍ മാത്രം; പുതിയ കണക്കുകള്‍ പുറത്ത്

ജാതിയും മതവും രേഖപ്പെടുത്താത്തര്‍ 1538. മതമില്ലെന്ന് വെളിപ്പടുത്തിവര്‍ 748, മതം ബാധകമല്ലെന്ന് രേഖപ്പെടുത്തിയവര്‍ 486 പേര്‍ - മതം തെരഞ്ഞടുക്കാത്തവര്‍ 1750 പേര്‍
ജാതിയും മതവും ഉപേക്ഷിച്ചവര്‍ 2984 പേര്‍ മാത്രം; പുതിയ കണക്കുകള്‍ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്്കൂളുകളില്‍ ജാതിയും മതവും രേഖപ്പെടുത്താതെ പ്രവേശനം നേടിയവരുടെ പുതിയ കണക്കുകള്‍ പുറത്ത്. 2984 പേര്‍ ജാതിയും മതവും ബാധകമല്ലെന്ന് വ്യക്തമാക്കി പ്രവേശനം നേടിയതായാണ് കണക്ക്. ഒന്നേകാല്‍ ലക്ഷത്തിലേറെ കു്ട്ടികള്‍ ജാതിയും മതവും ഉപേക്ഷിച്ചതായി ഉണ്ടെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്  നിയമസഭയില്‍ പറഞ്ഞിരുന്നു. ഇത് തെറ്റാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളും പിന്നാലെ  പുറത്തുവന്നു. ഐടിഅറ്റ് സ്‌കൂള്‍ എക്‌സിക്യുട്ടീവ് യറക്ടര്‍ അന്‍വര്‍ സാദത്തിന്റൈ ഫെയ്‌സ്ബുക്കിലാണ് പുതിയ കണക്കുകള്‍ ഉള്ളത്. 

ജാതി രേഖപ്പെടുത്താത്തവരായി 122662 പേരുണ്ടെന്നാണ് ഐടിഅറ്റ് സ്്കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പോസ്റ്റില്‍ പറയുന്നത്. മതം രേഖപ്പടുത്തി ജാതി രേഖപ്പെടുത്താത്തവരുടെ എണ്ണം 119865 പേരാണ്.  ജാതിയും മതവും രേഖപ്പെടുത്താത്തര്‍ 1538. മതമില്ലെന്ന് വെളിപ്പടുത്തിവര്‍ 748, മതം ബാധകമല്ലെന്ന് രേഖപ്പെടുത്തിയവര്‍ 486 പേര്‍, മതം തെരഞ്ഞടുക്കാത്തവര്‍ 1750 എന്നിങ്ങനെയാണ് പുതിയ കണക്ക് ഐടി അറ്റ് സ്‌കൂളിന്റെ പോര്‍ട്ടലായ സമ്പൂര്‍ണയില്‍ രേഖപ്പെടുത്തിയ കണക്കുകളാണിത്. 

സമ്പൂര്‍ണയിലെ വിവരങ്ങള്‍ തന്നെ അടിസ്ഥാനപ്പെടുത്തിയാണ് വിദ്യാഭ്യാസമന്ത്രി നിയമസഭയില്‍ മറുപടി പറഞ്ഞത്. എന്നാല്‍ ജാതിയും മതവും വെബ്‌സൈറ്റില്‍ എന്റര്‍ ചെയ്യാത്തവരെയെല്ലാം മതരഹിതരായി മന്ത്രി പരിഗണിക്കുകയായിരുന്നുവെന്ന് പിന്നീ്ട് വ്യക്തമായി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com