ചലചിത്ര പുരസ്‌കാര വിതരണം: മോദി സര്‍ക്കാര്‍ കാണിച്ചത് അല്‍പ്പത്തരം: സാംസ്‌കാരിക മന്ത്രി

രാഷ്ട്രപതിയുടെ കയ്യില്‍ നിന്ന് അവാര്‍ഡ് വാങ്ങുക എന്നത് പുരസ്‌കാര ജേതാക്കളുടെ അവകാശമാണ്. ഇത് കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചത് ശരിയായില്ല 
ചലചിത്ര പുരസ്‌കാര വിതരണം: മോദി സര്‍ക്കാര്‍ കാണിച്ചത് അല്‍പ്പത്തരം: സാംസ്‌കാരിക മന്ത്രി
Updated on
1 min read

തിരുവനന്തപുരം: ദേശീയ ചലചിത്ര പുരസ്‌കാര വിതരണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സാംസ്‌കാരിക മന്ത്രി എകെ ബാലന്‍. മോദി സര്‍ക്കാര്‍ കാണിച്ചത് അല്‍പ്പത്തരമെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രപതിയുടെ കയ്യില്‍ നിന്ന് അവാര്‍ഡ് വാങ്ങുക എന്നത് പുരസ്‌കാര ജേതാക്കളുടെ അവകാശമാണ്. ഇത് കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചത് ശരിയായില്ലെന്ന് ബാലന്‍ പറഞ്ഞു

സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രതിഷേധമുണ്ടെന്നും പ്രതിഷേധം സര്‍ക്കാരിനെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. അവസാന നിമിഷം കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടിയില്‍ പ്രതിഷേധിച്ച് ഭൂരിഭാഗം പുരസ്‌കാര ജേതാക്കളും അവാര്‍ഡ് സ്വീകരിച്ചിരുന്നില്ല. മലയാളത്തില്‍ നിന്ന് ജയരാജും, യേശുദാസും, നിഖില്‍ എസ് പ്രവീണും നവാഗത സംവിധായകനുള്ള അവാര്‍ഡ് ലഭിച്ച സന്ദീപ് പാമ്പള്ളിയും മാത്രമാണ് അവാര്‍ഡ് വാങ്ങിയത്.  

അവാര്‍ഡ് നല്‍കുന്നതിലെ വിവേചനം ചൂണ്ടിക്കാട്ടി വിവിധഭാഷകളിലായി അറുപത്തിയാറോളം സിനിമാ പ്രവര്‍ത്തകര്‍ ചടങ്ങു ബഹിഷ്‌കരിച്ചു. 11 പേര്‍ക്കൊഴികെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് നേരിട്ടു പുരസ്‌കാരം നല്‍കില്ലെന്ന തീരുമാനമാണ് വിവാദമായത്.  ഇതെ തുടര്‍ന്ന്ചടങ്ങില്‍നിന്നു വിട്ടുനില്‍ക്കുമെന്ന് അവാര്‍ഡ് ജേതാക്കള്‍ അറിയിച്ചു. ഇവരെ അനുനയിപ്പിക്കാന്‍ മന്ത്രി സ്മൃതി ഇറാനി നടത്തിയ ചര്‍ച്ച പരാജയമായി. കേരളത്തില്‍നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധമുയര്‍ത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com