സംസ്ഥാനത്ത് ഇടിയോടു കൂടി കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം 

മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും വ്യാപകമായി മിന്നലിനു സാധ്യതയുണ്ട്. ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം
സംസ്ഥാനത്ത് ഇടിയോടു കൂടി കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം 

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇടിയോടു കൂടി കനത്തമഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയും ഇടിമിന്നലും പ്രതീക്ഷിക്കാമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും വ്യാപകമായി മിന്നലിനു സാധ്യതയുണ്ട്. ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം.

വയനാട്, കോട്ടയം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ കനത്ത മഴയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com