രക്തസാക്ഷി അനുസ്മരണം മാറ്റില്ല: നിലപാടിലുറച്ച് പൊലീസ് അസോസിയേഷന്‍

രക്തസാക്ഷി അനുസ്മരണം മാറ്റില്ലെന്ന നിലപാടില്‍ കേരള പൊലീസ് അസോസിയേഷന്‍.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

രക്തസാക്ഷി അനുസ്മരണം മാറ്റില്ലെന്ന നിലപാടില്‍ കേരള പൊലീസ് അസോസിയേഷന്‍. 1980 മുതല്‍ അനുസ്മരണം നടക്കുന്നുണ്ട്. നാളെ വടകരയില്‍ സംസ്ഥാന സമ്മേളനത്തില്‍ രക്തസാക്ഷി അനുസ്മരണം നടത്തും.  സംഘടനയ്ക്ക് രാഷ്ട്രീയമില്ല. ആരോപണങ്ങള്‍ ബോധപൂവം സൃഷ്ടിക്കുന്നതെന്നും ജനറല്‍ സെക്രട്ടറി പിജി അനില്‍കുമാര്‍ പറഞ്ഞു. 

സമ്മേളനങ്ങള്‍ക്ക് മുന്നോടിയായി സ്തൂപം ഉണ്ടാക്കിവച്ച് രക്തസാക്ഷി അനുസ്മരണം നടത്തിയത് വിവാദമായ ശേഷവും രാഷ്ട്രിയ ആഭിമുഖ്യം പ്രകടിപ്പിക്കുന്ന നടപടികള്‍ ആവര്‍ത്തിക്കുകയാണ്. വിഷയത്തില്‍ രഹസ്യാന്വേഷണ വിഭാഗം ഇടപെട്ടു. പൊലീസില്‍ രാഷ്ട്രിയ അതിപ്രസരമെന്നും തിരുത്തണമെന്നും ആവശ്യപ്പെട്ട് ഇന്റലിജന്‍സ് എഡിജിപി, പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി.

പത്തനംതിട്ട കോന്നിയില്‍ രണ്ടാഴ്ച മുന്‍പ് നടന്ന പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തില്‍ നിന്നുള്ള കാഴ്ചയാണിത്. ഈ ദൃശ്യങ്ങള്‍ പുറത്തുവന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ പൊലീസുകാരുടെ രാഷ്ട്രിയ ആഭിമുഖ്യത്തിന്റെ പേരില്‍ വിമര്‍ശനം ഉന്നയിച്ചു. സ്തൂപമൊരുക്കി പൊലീസുകാര്‍ മുദ്രാവാക്യം വിളിക്കുന്ന ശൈലി തിരുത്തുമെന്ന് മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്റില്‍ ഇടത് അനുകൂല പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാവ് വ്യക്തമാക്കുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

P. Jayarajan
black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com