തിയേറ്ററിനുള്ളില്‍ ബാലികയെ പീഡിപ്പിച്ച സംഭവം: ഡിവൈഎസ്പി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന് ചെന്നിത്തല 

പരാതി ലഭിച്ചിട്ടും കേസെടുക്കാതിരുന്ന പൊലീസിന്റെ മുഖം ഇതോടെ കൂടുതല്‍ വികൃതമായിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
തിയേറ്ററിനുള്ളില്‍ ബാലികയെ പീഡിപ്പിച്ച സംഭവം: ഡിവൈഎസ്പി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന് ചെന്നിത്തല 
Updated on
1 min read

മലപ്പുറം: മലപ്പുറത്ത് സിനിമാ തിയേറ്ററില്‍ ബാലിക ലൈംഗിക അതിക്രമത്തിനിരയായ സംഭവം മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാതി ലഭിച്ചിട്ടും കേസെടുക്കാതിരുന്ന പൊലീസിന്റെ മുഖം ഇതോടെ കൂടുതല്‍ വികൃതമായിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

പൊലീസില്‍ പരാതി ലഭിച്ചിട്ടും അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ ഡിവൈഎസ്പിയും സ്‌റ്റേഷന്‍ഹൗസ് ഓഫീസറും പ്രതിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയതിനും കേസെടുക്കാന്‍ വൈകിപ്പിച്ചതിനും ഐപിസി 217, 120 വകുപ്പുകള്‍ പ്രകാരവും പോസ്‌കോ നിയമപ്രകാരവും കേസെടുക്കണമെന്നും ചെന്നിത്തല ആവിശ്യപ്പെട്ടു.

കേരളത്തിലെ പൊലീസ് നാഥനില്ലാ കളരിയായി മാറിയെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് മലപ്പുറത്തെ സംഭവം. സംഭവത്തിന്റെ ദൃശ്യമുള്‍പ്പെടെയുള്ള തെളിവുകള്‍ തിയറ്റര്‍ ഉടമ നല്‍കിയിട്ടും കേസെടുക്കാതിരുന്നത് ലജ്ജാകരമാണ്. ചാനല്‍ ദൃശ്യങ്ങള്‍ പുറത്ത് വിട്ടപ്പോഴാണ് കേസെടുക്കാന്‍ തയ്യാറായത്. കേരളം ക്രിമനലുകളുടെ സ്വന്തം നാടായി മാറിയിരിക്കുകയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയില്ലാത്ത അവസ്ഥയാണ്. ആഭ്യന്തര വകുപ്പിന്റെ പരാജയം വീണ്ടും വെളിവാക്കുന്നതാണ് മലപ്പുറത്ത് നടന്ന നീചമായ സംഭവമെന്നും  പ്രതിപക്ഷ നേതാവ് പറഞ്ഞു

പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമം മനഃസാക്ഷിയെ ഞെട്ടിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ പ്രതികരിച്ചു. പൊലീസുകാര്‍ അസോസിയേഷന്‍  സമ്മേളനങ്ങള്‍ക്ക് പിന്നാലെ പോകുകയും മുഷ്ടിചുരിട്ടി മുദ്രാവാക്യം വിളിക്കുകയും ചെയ്ത് അവരുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ ഗുരുതരവീഴ്ച വരുത്തുന്നു. ഇതി???െന്റ ഫലമായി  ആഭ്യന്തരസുരക്ഷ തകരുന്ന സംഭവങ്ങളാണ് കേരളത്തില്‍ പലയിടങ്ങളിലായി ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ഹസന്‍ പറഞ്ഞു.

മലപ്പുറം എടപ്പാളില്‍ തീയറ്ററിനുള്ളില്‍ പത്തുവയസുകാരിയേയും കണ്ണൂര്‍ പയ്യന്നൂര്‍ സ്‌റ്റേഡിയം ഗ്രൗണ്ടില്‍ നാടോടികളായ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങിയ ഏഴുവയസുകാരിക്കു നേരേയും ഉണ്ടായ അതിക്രമങ്ങള്‍ മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. പ്രാകൃതവും കിരാതവുമായ പ്രവ്യത്തിയില്‍ ഏര്‍പ്പെടുന്ന കാട്ടാളന്‍മാര്‍ക്ക് പൊലീസ് കൂട്ടുനില്‍ക്കുന്നു എന്നതിന് തെളിവാണ് തിയറ്ററിനുള്ളില്‍ പെണ്‍കുട്ടി തൊട്ടടുത്ത സീറ്റിലിരിക്കുന്ന മധ്യവയസ്‌കനാല്‍ ഉപദ്രവിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പടെ മൂന്നാഴ്ച മുന്‍പ് പാരാതി നല്‍കിയിട്ടും കേസെടുക്കാതിരുന്നത്.

സംഭവം വിവാദമായപ്പോള്‍ നടപടിയെടുത്ത് തടിയൂരാനാണ് പൊലീസ് ശ്രമം. സ്ത്രീസുരക്ഷ പ്രകടനപത്രികയില്‍ വാഗ്ദാനം നല്‍കി അധികാരിലെത്തിയ പിണറായി സര്‍ക്കാര്‍ ഇതിന് ഉത്തരം പറയാന്‍ ബാധ്യസ്ഥമാണ്. എല്‍ഡിഎഫ് ഭരണത്തില്‍ സംസ്ഥാനത്ത് ക്രമസമാധനനില പാടെ തകര്‍ന്നു. ആഭ്യന്തരവകുപ്പിന്റെ പരാജയമാണ് ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്നതെന്നും ഹസന്‍ കുറ്റപ്പെടുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com