തീയേറ്റര്‍ പീഡനം: മുഖ്യമന്ത്രിക്ക് കരിങ്കൊടി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍  

തീയേറ്റര്‍ പീഡനം: മുഖ്യമന്ത്രിക്ക് കരിങ്കൊടി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍  

മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം
Published on

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. കോഴിക്കോട് ഉള്ളിയേരിയിലാണ് യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചത്. മലപ്പുറം എടപ്പാളില്‍ തീയേറ്ററില്‍ നടന്ന ബാലപീഡനം അന്വേഷിക്കുന്നതില്‍ പൊലീസ് വീഴ്ചവരുത്തി എന്നാരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തിയത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പീഡനത്തെക്കുറിച്ച് തെളിവ് സഹിതം പരാതി നല്‍കിയിട്ടും കേസെടുക്കാതിരുന്ന പൊലീസ് നടപടി വിവാദമായിരുന്നു. 

സംഭവത്തെക്കുറിച്ച് ഏപ്രില്‍ 26ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസിനെ അറിയിച്ചിരുന്നെങ്കിലും കേസെടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടതിന് പിന്നാലെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.

എന്നാല്‍ പരാതി എസ്‌ഐ മേലുദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഡിവൈഎസ്പി അടക്കമുള്ള മേലുദ്യോഗസ്ഥര്‍ നടപടി എടുക്കുന്നതില്‍ തടഞ്ഞുവെന്നാണ് ആരോപണം ഉയര്‍ന്നത്. പ്രതി മൊയ്തീന്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ സഹായകരമായ നിലപാടെടുത്ത പൊലീസ് ഉദ്യോഗസ്ഥന്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത് സത്യസന്ധമായ അന്വേഷണത്തിന് വിഘാതമാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com