ജനസേവ ശിശുഭവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു

സ്ഥാപനത്തിലെ കുട്ടികളെയടക്കം സാമൂഹ്യസേവന വകുപ്പിന് കൈമാറും.
ജനസേവ ശിശുഭവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു

കൊച്ചി: ആലുവയിലെ ജനസേവ ശിശുഭവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. സ്ഥാപനത്തിലെ കുട്ടികളെയടക്കം സാമൂഹ്യസേവന വകുപ്പിന് കൈമാറും. നിലവില്‍ 150 കുട്ടികളാണ് ജനസേവയിലുള്ളത്. 

1999ലായിരുന്നു ജനസേവ ശിശുഭവന്റെ തുടക്കം. കേരളാ ഗവര്‍ണ്ണറായിരുന്ന സുഖ്‌ദേവ് സിംഗ് കാങ്ങാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ബാലവേലക്കും, തെരുവുസര്‍ക്കസ്സിനും, നിര്‍ബന്ധിത മോഷണത്തിനും, പിടിച്ചുപറിക്കും ഉപയോഗിക്കപ്പെടുന്ന കുരുന്നുകളേയും, ലൈംഗീക പീഡനങ്ങള്‍ മൂലം കഷ്ട്‌പ്പെടുന്ന തെരുവിന്റെ മക്കളേയും സംരക്ഷിക്കുന്നതിനുവേണ്ടി ജാതിമത രാഷ്ട്രീയ പിന്‍ബലമ്മില്ലാതെ സന്മനസ്സുള്ളവരുടെ കൂട്ടായ്മവിജയമാണ് ജനസേവ ശിസുഭവന്റെ ആരംഭത്തിനു പ്രേരണയായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com