യുവാക്കള്‍ക്കു പരിഗണനയുണ്ടാവുമെന്ന് മുരളീധരന്‍, സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായേക്കും

മിസോറാം ഗവര്‍ണറായി നിയമിതനായ കുമ്മനം രാജശേഖരനെ മാറ്റിനിര്‍ത്തുന്നത് അല്ലെന്നും ഇതു പ്രവര്‍ത്തന മികവിനുള്ള അംഗീകാരനാണെന്നും മുരളീധരന്‍
യുവാക്കള്‍ക്കു പരിഗണനയുണ്ടാവുമെന്ന് മുരളീധരന്‍, സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായേക്കും

തിരുവനന്തപുരം: സംസ്ഥാന ബിജെപിയുടെ അധ്യക്ഷ പദവിയിലേക്ക് യുവാക്കള്‍ക്കു മുന്‍ഗണനയുണ്ടാവുമെന്ന് മുന്‍ അധ്യക്ഷനും എംപിയുമായ വി മുരളീധരന്‍. മിസോറാം ഗവര്‍ണറായി നിയമിതനായ കുമ്മനം രാജശേഖരനെ മാറ്റിനിര്‍ത്തുന്നത് അല്ലെന്നും ഇതു പ്രവര്‍ത്തന മികവിനുള്ള അംഗീകാരനാണെന്നും മുരളീധരന്‍ പറഞ്ഞു.

മുരളീധരന്‍ പക്ഷക്കാരനായ കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനാവുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്, യുവാക്കള്‍ക്കു പ്രാമുഖ്യമുണ്ടാവുമെന്ന നിലപാടുമായി മുരളീധരന്‍ രംഗത്തെത്തിയിരിക്കുന്നത്. യുവാക്കള്‍ക്കു പ്രാമുഖം നല്‍കുന്ന നടപടികളുടെ ഭാഗമാണ് ഇപ്പോഴത്തെ മാറ്റങ്ങളെന്ന് മുരളീധരന്‍ പറഞ്ഞു. താന്‍ ഇനി അധ്യക്ഷപദിവയിലേക്കില്ല. ബിഡിജെഎസിന് അര്‍ഹമായ സ്ഥാനങ്ങള്‍ ലഭിക്കും. അതിനുള്ള നടപടികള്‍ തുടര്‍ന്നുവരികയാണ്. ചെങ്ങന്നൂരില്‍ എന്‍ഡിഎ ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ അധ്യക്ഷപദിവയിലെത്തുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മുന്‍ അധ്യക്ഷനും ചെങ്ങന്നൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ പിഎസ് ശ്രീധരന്‍ പിള്ളയും ജനറല്‍ സെക്രട്ടറി എംടി രമേശും പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ടെങ്കിലും യുവാക്കള്‍ക്കു പരിഗണന നല്‍കുക എന്നതില്‍ സുരേന്ദ്രന് മുന്‍തൂക്കം ലഭിച്ചേക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com