ഇടത് തരംഗം; 28 ബൂത്തുകളില്‍ 26 ഇടത്തും സജി ചെറിയാന് ഭൂരിപക്ഷം 

വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയ 28 ബൂത്തുകളില്‍ 26 ഇടത്തും സജിചെറിയാന്‍ ഭൂരിപക്ഷം നേടി
ഇടത് തരംഗം; 28 ബൂത്തുകളില്‍ 26 ഇടത്തും സജി ചെറിയാന് ഭൂരിപക്ഷം 

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ ലീഡ് ചെയ്യുന്നു. വോട്ടെണ്ണലിന്റെ ആദ്യമണിക്കൂര്‍ പിന്നിട്ടപ്പോള്‍ 4000 വോട്ടുകള്‍ക്കാണ് സജി ചെറിയാന്‍ മുന്നിട്ടുനില്‍ക്കുന്നത്. യുഡിഎഫ് പഞ്ചായത്തുകളായ മാന്നാറും പാണ്ടനാടും എല്‍ഡിഎഫ് പിടിച്ചെടുക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. ഇരു പഞ്ചായത്തുകളിലുമായി വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയ 28 ബൂത്തുകളില്‍ 26 ഇടത്തും സജിചെറിയാന്‍ ഭൂരിപക്ഷം നേടി. 2016ല്‍ മാന്നാറില്‍ 440 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് എല്‍ഡിഎഫിനുണ്ടായിരുന്നത്. ഇത് രണ്ടായിരത്തിന് മുകളിലേക്ക് ഉയര്‍ത്താന്‍ സജി ചെറിയാന് സാധിച്ചു. ബിജെപിക്ക് ഇവിടെ ആയിരത്തിലധികം വോട്ടുകള്‍ നഷ്ടമായി. മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിയുടെ വോട്ട് പകുതിയായി കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ തവണ ഈ പഞ്ചായത്തുകളില്‍ മികച്ച മുന്നേറ്റം ബിജെപി കാഴ്ചവെച്ചിരുന്നു. 

സംസ്ഥാന ഭരണം എല്‍ഡിഎഫ് കൈയാളുന്ന പശ്ചാത്തലത്തില്‍ വിജയപ്രതീക്ഷയിലാണ് സജി ചെറിയാന്‍. മണ്ഡലം തിരികെപ്പിടിക്കാമെന്ന വിശ്വാസത്തിലാണ്  യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി. വിജയകുമാര്‍ പോരാട്ടത്തിന് ഇറങ്ങിയത്.അട്ടിമറി വിജയം പ്രതീക്ഷിച്ചാണ് ബിജെപി സ്ഥാനാര്‍ത്ഥി പി.എസ് ശ്രീധരന്‍പിള്ള തെരഞ്ഞെടുപ്പില്‍ മാറ്റുരച്ചത്. മൂന്നുമാസം നീണ്ടു നിന്ന പ്രചാരണങ്ങള്‍ക്കൊടുവിലാണ് ജനം വിധിയെഴുതിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com