കോടതി വിധി സ്വാഗതാര്‍ഹം; അയ്യപ്പന്റെ അനുഗ്രഹമെന്ന് തന്ത്രി കണ്ഠരര് രാജിവര്

കോടതി വിധി സ്വാഗതാര്‍ഹം; അയ്യപ്പന്റെ അനുഗ്രഹമെന്ന് തന്ത്രി കണ്ഠരര് രാജിവര്
കോടതി വിധി സ്വാഗതാര്‍ഹം; അയ്യപ്പന്റെ അനുഗ്രഹമെന്ന് തന്ത്രി കണ്ഠരര് രാജിവര്

ശബരിമല: ശബരിമലയിലെ യുവതി പ്രവേശം അനുവദിച്ച ഭരണഘടന ബഞ്ചിന്റെ വിധി പുനപരിശോധിക്കാനുളള തീരുമാനം സ്വാഗതാര്‍ഹമെന്ന് കണ്ഠരര് രാജീവര്. ഇതിന് പിന്നില്‍ അയ്യപ്പന്റെ അനുഗ്രഹമാണെന്നും ഭക്തജനങ്ങളുടെ പ്രാര്‍ത്ഥനായണെന്ന് കണ്ഠരര് മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമലയില്‍ ഇത്രയും പ്രതിസന്ധി നിറഞ്ഞ നിമിഷം ഉണ്ടായിട്ടില്ല. തുറന്ന കോടതിയില്‍ കേള്‍ക്കാമെന്ന് പറഞ്ഞത് തന്നെ വലിയ വിജയമാണ്.  ആ മഹാശക്തിക്ക് മുന്നില്‍ പ്രണാമം. ഇതിനായി പ്രവര്‍ത്തിച്ച എല്ലാ ഭക്തരോടും കണ്ഠരര് രാജീവര് നന്ദി അറിയിച്ചു. 

ശബരിമല യുവതി പ്രവേശനത്തിനെതിരായ പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാനാണ് സുപ്രിം കോടതിയുടെ തീരുമാനം. ജനുവരി 22നാണ് കേസില്‍ വാദം കേള്‍ക്കുക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് തീരുമാനം. ഇതോടെ ഈ വരുന്ന മണ്ഡലം, മകര വിളക്കു കാലത്ത് ശബരിമലയില്‍ യുവതീപ്രവേശനത്തിനു സാധ്യത മങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com