സന്നിധാനത്ത് വിലക്ക് ലംഘിച്ച് നാമജപം; അറസ്റ്റിലായവരില്‍ രാഷ്ട്രീയ ക്രിമിനല്‍ കേസ് പ്രതികള്‍; സംഘത്തിലുണ്ടായ കുട്ടിയെയും അച്ഛനെയും വിട്ടയച്ചു 

സന്നിധാനത്ത് വിലക്ക് ലംഘിച്ച് നാമജപം - അറസ്റ്റിലായവരില്‍ രാഷ്ട്രീയ ക്രിമിനല്‍ കേസ് പ്രതികള്‍ - സംഘത്തിലുണ്ടായ കുട്ടിയെയും അച്ഛനെയും വിട്ടയച്ചു 
സന്നിധാനത്ത് വിലക്ക് ലംഘിച്ച് നാമജപം; അറസ്റ്റിലായവരില്‍ രാഷ്ട്രീയ ക്രിമിനല്‍ കേസ് പ്രതികള്‍; സംഘത്തിലുണ്ടായ കുട്ടിയെയും അച്ഛനെയും വിട്ടയച്ചു 

ശബരിമല: സന്നിധാനത്ത് വീണ്ടും കൂട്ട ആറസ്റ്റ്. ബാരിക്കേഡുകള്‍ കെട്ടിത്തിരിച്ച സ്ഥലത്തിനകത്ത് കയറി സംഘം ചേര്‍ന്നു നാമജപം നടത്തിയ 40 പേരുള്‍പ്പെടെ 74 പേരെയാണ് ഇന്നലെ ഹരിവരാസത്തിന് ശേഷം അറസ്റ്റ്  ചെയ്തത്. ഇവരെ ഇന്നലെ രാത്രി തന്നെ പമ്പയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് 12 മണിയോടെ മണിയാര്‍ ക്യാംപിലേക്ക് മാറ്റി.

രാത്രി പത്തുമണിയോടെയാണ് ബാരിക്കേഡിന് പുറത്ത് സന്നിധാനം പൊലീസ് കെട്ടിടത്തിന് താഴെയായി ആദ്യം ഒരു സംഘം നാമജപം ആരംഭിച്ചത്. എന്നാല്‍ പൊലീസ് ഉച്ഛഭാഷിണിയിലൂടെ നിരോധാനജ്ഞ നിലനില്‍ക്കുന്ന ഇടമാണെന്നും കൂട്ടംകൂടരുതെന്നും അറിയിച്ചെങ്കിലും കേള്‍ക്കാന്‍ നാമജപക്കാര്‍ തയ്യാറായില്ല.ഇതിനിടെ ബാരിക്കേഡ് കെട്ടിത്തിരിച്ചതിനകത്ത് നിന്ന് പെട്ടെന്നൊരു സംഘം നാമജപം ആരംഭിക്കുകയായിരുന്നു.  ബാരിക്കേഡുകള്‍ക്കിടയിലൂടെ തുറന്നുകിടക്കുന്ന ചെറിയ വഴിയിലൂടെ ഒറ്റയ്‌ക്കൊറ്റയ്ക്കു മാത്രമണാണ് ആളുകളെ പൊലീസ് അകത്തേക്ക് കടത്തിവിട്ടിരുന്നത്. ഇങ്ങനെ അകത്ത് കയറിയവര്‍ പെട്ടന്ന് സംഘമായി വാവര് നടയ്ക്ക് സമീപം നാമജപം ആരംഭിച്ചത് പൊലീസിനെ ഞെട്ടിച്ചു. തുടര്‍ന്നാണ് പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തത്.

കോട്ടയം ജില്ലയിലെ ചങ്ങാശ്ശേരി, പാലാ ഭാഗങ്ങളില്‍ നിന്നുളളവരാണ് ഒരു സംഘത്തിലുണ്ടായിരുന്നത്. ഇക്കൂട്ടത്തില്‍ രാഷ്ട്രീയ ക്രിമിനല്‍ കേസുകളിലെ പ്രതികളും ഉണ്ടെന്ന് എസ്പി ഹരിശങ്കര്‍ അറിയിച്ചു. അന്യായമായി സംഘം ചേര്‍ന്നതിനാണ് അറസ്റ്റ് എന്നാണ് പൊലീസ് പറയുന്നത്. പമ്പയിലെത്തിയ ശേഷം സംഘത്തില്‍ ഉണ്ടായിരുന്ന ചാത്തന്നൂര്‍ സ്വദേശിയായ കുട്ടിയെയും അച്ഛനെയും പൊലീസ് പറഞ്ഞുവിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com