ബോര്‍ഡിലും പാര്‍ട്ടിയിലും എതിര്‍പ്പ് ശക്തം; പത്മകുമാറിനെ മാറ്റിയേക്കും

പാര്‍ട്ടിയിലും ബോര്‍ഡിലും പത്മകുമാറിനെതിരെ നീക്കം ശക്തമായ സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്ന് സൂചന 
ബോര്‍ഡിലും പാര്‍ട്ടിയിലും എതിര്‍പ്പ് ശക്തം; പത്മകുമാറിനെ മാറ്റിയേക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പരസ്യവിമര്‍ശനത്തോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെതിരെ പാര്‍ട്ടിയിലും ദേവസ്വം ബോര്‍ഡിലും എതിര്‍പ്പ് ശക്തം. ഇതേ തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നീക്കങ്ങളും നടക്കുന്നുണ്ടെന്നാണ് സൂചന. 

പത്മകുമാറിന് ഒരു വര്‍ഷം കൂടി കാലാവധിയുണ്ട്. സുപ്രീം കോടതി വിധിയുമായി  ബന്ധപ്പെട്ട്  സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി പ്രതികരിച്ചുവെന്നാണ് മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും ആരോപണം. പത്മകുമാറിന് മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന സംശയവും പാര്‍ട്ടിയിലെ ചില നേതാക്കള്‍ ഉന്നയിച്ചിട്ടുണ്ട്.  മുഖ്യമന്ത്രിയുടെ രൂക്ഷവിമര്‍ശനത്തിന് ശേഷം പാര്‍ട്ടി നേതൃത്വത്തോട് പോലും സംസാരിക്കാന്‍ പത്മകുമാര്‍ തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ താന്‍ അയ്യപ്പഭക്തനാണെന്ന് സാക്ഷ്യപ്പെടുത്തുന്ന പത്മകുമാറിന്റെ പ്രസംഗത്തിന്റെ ഓഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്.

കെ രാഘവന്റെ കാലാവധി കഴിഞ്ഞ ദിവസം പൂര്‍ത്തിയായതോടെ ദേവസ്വം ബോര്‍ഡില്‍ നിലവില്‍ ഒരംഗത്തിന്റെ ഒ    ഴിവുണ്ട്. ഈ ഒഴിവിലേക്ക് ഉടന്‍ തെരഞ്ഞടുപ്പ് ഉണ്ടാകും. പട്ടിക വിഭാഗക്കാര്‍ക്കായി സംവരണം ചെയ്ത സീറ്റായതിനാല്‍ നിയമസഭയിലെ ഹിന്ദു എംഎല്‍എമാരാണ് അംഗത്തിന് വോട്ട് ചെയ്യേണ്ടത്. ജനറല്‍ സീറ്റിലേക്ക് മന്ത്രിസഭയിലെ ഹിന്ദു മന്ത്രിമാരാണ് തെരഞ്ഞടുപ്പ് നടത്തുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com