തിരുവനന്തപുരത്ത് പ്ലാസ്റ്റിക് നിര്‍മ്മാണ യൂണിറ്റില്‍ വന്‍ തീപിടുത്തം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st October 2018 07:57 PM  |  

Last Updated: 31st October 2018 09:12 PM  |   A+A-   |  

 

തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ തീപിടുത്തം. മണ്‍വിളയിലെ പ്ലാസ്റ്റിക് നിര്‍മ്മാണ യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്. ആളപയാമില്ല. ഫാക്ടറിക്കുള്ളില്‍ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറികള്‍ തുടരുകയാണ്. 

ഫാമിലി പ്ലാസ്റ്റികിനാണ് തീപിടിച്ചത്. സമീപവാസികളെ അവിടെ നിന്നും ഒഴിപ്പിക്കുകയാണ്. അഗ്നിശമന സേന തീയണക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

മന്ത്രി കടകംപള്ളി സുരേന്ദ്രനും മേയറും സ്ഥലത്തെത്തി. ഡിസിപി ഇപ്പോള്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നു. സംഭവസ്ഥലത്ത് ജില്ലയിലെ എല്ലാ ഫയര്‍ സ്‌റ്റേഷനുകളില്‍ നിന്നും ഫയര്‍ എഞ്ചിന്‍ എത്തി. ഇന്ന് വൈകുന്നേരം എട്ട് മണിക്ക് മുമ്പായിരുന്നു ഗോഡൗണ്‍ തീപിടിച്ചുതുടങ്ങിയത്. 

രണ്ട് ദിവസം മുമ്പും ഇതേ ഗോഡൗണില്‍ തീപിടിച്ചിരുന്നു. അഞ്ചിലധികം ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് അന്ന് തീ അണച്ചത്.