അന്വേഷണത്തില്‍ കന്യാസ്ത്രീകള്‍ക്ക് പോലും പരാതിയില്ല; ഈ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാന്‍ കഴിയില്ലെന്നും ഇ പി ജയരാജന്‍ 

കന്യാസ്ത്രീകള്‍ക്ക് പോലും അന്വേഷണം നടക്കുന്നില്ല എന്ന പരാതിയുണ്ടാകാന്‍ സാധ്യതയില്ലെന്ന് ഇ പി ജയരാജന്‍
അന്വേഷണത്തില്‍ കന്യാസ്ത്രീകള്‍ക്ക് പോലും പരാതിയില്ല; ഈ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാന്‍ കഴിയില്ലെന്നും ഇ പി ജയരാജന്‍ 

കണ്ണൂര്‍: ലൈംഗിക പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തില്‍ പ്രതികരണവുമായി മന്ത്രി ഇ പി ജയരാജന്‍. കന്യാസ്ത്രീകള്‍ക്ക് പോലും അന്വേഷണം നടക്കുന്നില്ല എന്ന പരാതിയുണ്ടാകാന്‍ സാധ്യതയില്ലെന്ന് ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സത്യസന്ധവും നീതിപൂര്‍വ്വവുമായാണ് അന്വേഷണം നടക്കുന്നത്. ഒരു കുറ്റവാളിയെയും സര്‍ക്കാര്‍ സംരക്ഷിക്കില്ല. ശരിയായ ദിശയിലാണ് അന്വേഷണം നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇതില്‍ ആര്‍ക്കും ഒരു പരാതിയും ഉണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍ അവരെ കൊണ്ട് പറയിപ്പിക്കാന്‍ ആരും ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. 

അന്വേഷണത്തില്‍ തെളിവാണ് ഏറ്റവും പ്രധാന ഘടകം. ഇതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങള്‍ അന്വേഷണസംഘം സന്ദര്‍ശിച്ചു. കുറെനാളായി അന്വേഷണസംഘം ഇതിന്റെ പുറകിലാണ്. ശരിയായ അന്വേഷണം നടത്താന്‍ ചിലപ്പോള്‍ കൂടുതല്‍ സമയമെടുത്തെന്ന് വരാം. ഇതില്‍ സമയപരിധി നിശ്ചയിച്ച് ഇടപെടാന്‍ സര്‍ക്കാര്‍ ഒരു വിധത്തിലും ശ്രമിക്കില്ല. സര്‍ക്കാരിന് മേല്‍ ഒരു തരത്തിലുളള സമ്മര്‍ദവുമില്ലെന്നും ജയരാജന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ജനങ്ങളുടെ ഭാഗത്ത് നിന്ന് സര്‍്ക്കാരിനെതിരെ ഒരു പ്രതികരണവുമില്ല. എന്നാല്‍ പ്രതികരണം ദയവുചെയ്ത് ഉണ്ടാക്കാതിരുന്നാല്‍ മതിയെന്നും മന്ത്രി പറഞ്ഞു. 

കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കത്തക്ക നിലയില്‍ എല്ലാ മത്സരങ്ങളും സംഘടിപ്പിക്കും. എന്നാല്‍ ആര്‍ഭാടം ഒഴിവാക്കാനാണ് തീരുമാനം. കുട്ടികളുടെ കലാപരവും കായികപരവുമായ വാസനകളെ വികസിപ്പിച്ചെടുക്കാന്‍ സര്‍ക്കാരിന് എന്തൊക്കേ ചെയ്യാന്‍ കഴിയുമോ അതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com