സ്‌കൂള്‍ മേളകള്‍ സെലക്ഷന്‍ പ്രൊസസ് മാത്രമാവും, ഒരുവിധ ആര്‍ഭാടവും ഉണ്ടാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

സ്‌കൂള്‍ മേളകള്‍ സെലക്ഷന്‍ പ്രൊസസ് മാത്രമാവും, ഒരുവിധ ആര്‍ഭാടവും ഉണ്ടാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
സ്‌കൂള്‍ മേളകള്‍ സെലക്ഷന്‍ പ്രൊസസ് മാത്രമാവും, ഒരുവിധ ആര്‍ഭാടവും ഉണ്ടാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലാ, കായിക മേളകള്‍ സെലക്ഷന്‍ പ്രൊസസ് മാത്രമായി നടത്തുമെന്ന് മന്ത്രി സി രവീന്ദ്രനാഥ്. ഒരുവിധത്തിലുള്ള ആര്‍ഭാടവും ഇല്ലാതെയാവും മേള നടത്തുക. ഇതിന്റെ വിശദാംശങ്ങള്‍ പതിനേഴിനു ചേരുന്ന മാന്വല്‍ കമ്മിറ്റി തീരുമാനിക്കുമെന്ന് മന്ത്രി അറിയിച്ചു.

ആര്‍ഭാടങ്ങളില്ലാതെ മേളകള്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അത് എങ്ങനെ വേണമെന്നതില്‍ മാന്വല്‍ കമ്മിറ്റിയാണ് തീരുമാനമെടുക്കുക. മാന്വല്‍ അനുസരിച്ചാണ് മേളകള്‍ നടക്കുന്നത് എന്നതിനാണ് ഇതെന്ന് മന്ത്രി പറഞ്ഞു. 

കലാമേളയും ശാസ്ത്രമേളയും കായിക മേളയും സെലക്ഷന്‍ പ്രൊസസ് മാത്രമായി നടത്തും. കുട്ടികള്‍ക്കു ഗ്രേസ് മാര്‍ക്ക് നഷ്ടപ്പെടാതിരിക്കാനാണിത്. വേദി, പന്തല്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം മാന്വല്‍ കമ്മിറ്റി തീരുമാനമെടിക്കും. ഒരുവിധ ആര്‍ഭാടങ്ങളും വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഏതെല്ലാം മത്സര ഇനങ്ങള്‍ വേണം, ഏതെല്ലാം ഒഴിവാക്കണം എന്നീ കാര്യങ്ങളിലെല്ലാം കമ്മിറ്റി തീരുമാനമെടുക്കും.

ആലപ്പുഴയില്‍ മേള നടത്താനാണ് നേരത്തെ തീരുമാനിച്ചിട്ടുള്ളത്. കമ്മിറ്റി ഇക്കാര്യവും ചര്‍ച്ച ചെയ്യും. ഏറ്റവും ചെലവു കുറച്ച് അനുയോജ്യമായ വേദിയില്‍ മേള നടത്തുന്നതിനെക്കുറിച്ചാവും ചര്‍ച്ച ചെയ്യുകയെന്ന് മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com