വീണ്ടും വര്‍ധന; സംസ്ഥാനത്ത് ഡീസല്‍ വില 80ലേക്ക്

വീണ്ടും വര്‍ധന; സംസ്ഥാനത്ത് ഡീസല്‍ വില 80ലേക്ക്

വീണ്ടും വര്‍ധന; സംസ്ഥാനത്ത് ഡീസല്‍ വില 80ലേക്ക്

കൊച്ചി: ഒന്നര മാസത്തിലേറെയായി തുടര്‍ച്ചയായി ഉയരുന്ന പെട്രോള്‍, ഡീസല്‍ വില സംസ്ഥാനത്ത് പുതിയ റെക്കോഡുകള്‍ സൃഷ്ടിച്ചു മുന്നേറുന്നു. ഡീസല്‍ വില ചരിത്രത്തില്‍ ആദ്യമായി എണ്‍പതിലേക്ക് അടുക്കുകയാണ്. പെട്രോള്‍ എണ്‍പത്തിയഞ്ചിനടുത്താണ് വില്‍പ്പന വില.

77.49 ആണ് കൊച്ചിയില്‍ ഡീസല്‍ വില. ഞായറാഴ്ചത്തേക്കാള്‍ അഞ്ചു പൈസയാണ് തിങ്കളാഴ്ച ഉയര്‍ന്നത്. പെട്രോള്‍ വിലയില്‍ പതിനാലു പൈസയുടെ വര്‍ധനയാണുണ്ടായത്. 83. 94 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് തിങ്കളാഴ്ചത്തെ വില. 

മുംബൈയില്‍ പെട്രോള്‍ വില 90ലേക്കു നീങ്ങുകയാണ്. 52 പൈസയുടെ കുറവു മാത്രമാണ് ചരിത്രത്തില്‍ ആദ്യമായി വില 90 കടക്കാനുള്ളത്. മുംബൈയില്‍ 19 പൈസയാണ് ഇന്നു പെട്രോളിനു വര്‍ധിച്ചത്.  മഹാരാഷ്ട്രയിലെ രണ്ടു ജില്ലകളില്‍ ഇതിനകം തന്നെ പെട്രോള്‍ വില 90 കടന്നിട്ടുണ്ട്. 

ഡല്‍ഹിയില്‍ 82.06 രൂപയാണ് പെട്രോള്‍ വില. ചെന്നൈയില്‍ പെട്രോള്‍ വില 86.37 രൂപയായി. 78.99 രൂപയാണ് ഡീസല്‍ വില. 

ഒന്നര മാസത്തിലേറെയായി ഇന്ധന വില തുടര്‍ച്ചായയി ഉയരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെമ്പാടും പ്രതിഷേധം ശക്തമാവുകയാണ്. എന്നാല്‍ നികുതി കുറച്ച് ഇന്ധന വില താഴ്ത്തില്ലെന്ന് സര്‍ക്കാര്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരമൊരു ധന കമ്മിയില്‍ വര്‍ധനയുണ്ടാക്കുമെന്നും സമ്പദ് വ്യവസ്ഥയെ മോശമായി ബാധിക്കുമെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.

അതേസമയം ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഇടപെടുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കേന്ദ്രം ഇതിനായി കര്‍മ പദ്ധതി തയാറാക്കുമെന്നാണ് അമിത് ഷായുടെ പ്രഖ്യാപനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com