ഫ്രാങ്കോയെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും: കസ്റ്റഡി കാലാവധി മാറ്റി ചോദിച്ചില്ലെങ്കില്‍ ഇന്ന് റിമാന്‍ഡ് ചെയ്യും

കന്യാസ്ത്രീയെ ബലാത്സംഗംചെയ്ത കേസില്‍ കസ്റ്റഡിയിലുള്ള ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും.
ഫ്രാങ്കോയെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും: കസ്റ്റഡി കാലാവധി മാറ്റി ചോദിച്ചില്ലെങ്കില്‍ ഇന്ന് റിമാന്‍ഡ് ചെയ്യും

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗംചെയ്ത കേസില്‍ കസ്റ്റഡിയിലുള്ള ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. പാലാ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തിലാണിത്. 

കസ്റ്റഡി കാലാവധി മാറ്റി ചോദിച്ചില്ലെങ്കില്‍ ഫ്രാങ്കോയെ ഇന്ന് റിമാന്‍ഡ് ചെയ്യും. വെള്ളിയാഴ്ച രാത്രിയിലാണ് ഫ്രാങ്കോയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരവരെയാണ് ഹൊലീസ് കസ്റ്റഡി അനുവദിച്ചിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com