യാക്കോബായ സഭയില്‍ ആഭ്യന്തരകലഹം; രാജിക്കൊരുങ്ങി സഭാ അധ്യക്ഷന്‍ 

യാക്കോബായ സഭയുടെ സഭാ അധ്യക്ഷന്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ
യാക്കോബായ സഭയില്‍ ആഭ്യന്തരകലഹം; രാജിക്കൊരുങ്ങി സഭാ അധ്യക്ഷന്‍ 

കൊച്ചി: യാക്കോബായ സഭയുടെ സഭാ അധ്യക്ഷന്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ. പുതിയ ഭരണസമിതിയിലെ ചിലര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് ആരോപിച്ച് തോമസ് പ്രഥമന്‍ ബാവ പാത്രീയാര്‍ക്കീസ് ബാവയ്ക്ക് കത്തയച്ചു. ദമാസ്‌ക്കസിലേക്ക് അയച്ച കത്തില്‍ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി സ്ഥാനത്ത് നിന്നും തന്നെ ഒഴിവാക്കണമെന്നും തോമസ് പ്രഥമന്‍ ബാവ ആവശ്യപ്പെട്ടു.

മാസങ്ങള്‍ക്ക് മുന്‍പാണ് പുതിയ ഭരണസമിതി ചുമതലയേറ്റത്. ഈ ഭരണസമിതിയുമായി തോമസ് പ്രഥമന്‍ ബാവ സ്വരചേര്‍ച്ചയിലായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. .സമിതിയിലെ ചില അംഗങ്ങള്‍ തനിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലുടെ ചില കാര്യങ്ങള്‍ പ്രചരിപ്പിച്ചു എന്നതാണ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യ ആരോപണം.   

സഭ സ്വത്തുക്കളെ സംബന്ധിച്ചും സഭയ്ക്ക് വേണ്ടി നടക്കുന്ന ധനശേഖരണവുമായി ബന്ധപ്പെട്ടും തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. തനിക്കെതിരെ ഗൂഡാലോചന നടക്കുന്നുവെന്നും തോമസ് പ്രഥമന്‍ ബാവ കത്തില്‍ ആരോപിച്ചു. ഈ പശ്ചാത്തലത്തില്‍ പതിറ്റാണ്ടുകളായി സഭാധ്യക്ഷന്‍ സ്ഥാനത്ത് തുടരുന്ന തന്നെ സ്ഥാനം ഒഴിയാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ്് അദ്ദേഹം പാത്രീയാര്‍ക്കീസ് ബാവയ്ക്ക് കത്തുനല്‍കിയത്.

മെത്രാപ്പോലീത്തന്‍ ട്രസ്റ്റി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സഭയുടെ മുഴുവന്‍ സ്വത്തുക്കളും സഭയുടെ പേരിലേക്ക് മാറ്റിയിട്ടുണ്ട്. മാത്രമല്ല പാത്രീയാര്‍ക്കീസ് ബാവയാണ് നിലവില്‍ സ്വത്തുക്കളുടെ അവകാശി. അടുത്ത മാസം പാത്രീയാര്‍ക്കീസ് ബാവ കേരളത്തില്‍ എത്താനിരിക്കേയാണ് സഭാധ്യക്ഷന്റെ നീക്കം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അടുത്ത ദിവസം സഭാ മാനേജ്‌മെന്റ് സമിതി ചേരാന്‍ തീരുമാനിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ സഭാ മാനേജ്‌മെന്റ് കമ്മിറ്റി യോഗം മാറ്റിവെച്ചതായാണ് വിവരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com