സംസ്ഥാനത്ത് 2.54 കോടി വോട്ടര്‍മാര്‍; പേരുണ്ടോയെന്നറിയാം; ഒഴിവാക്കിയത് 1,15,00 പേരെ

സംസ്ഥാനത്ത് 2.54 കോടി വോട്ടര്‍മാര്‍ - പേരുണ്ടോയെന്നറിയാം - ഒഴിവാക്കിയത് 1,15,00 പേരെ
സംസ്ഥാനത്ത് 2.54 കോടി വോട്ടര്‍മാര്‍; പേരുണ്ടോയെന്നറിയാം; ഒഴിവാക്കിയത് 1,15,00 പേരെ

തിരുവനന്തപുരം:ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അന്തിമ പട്ടികയില്‍ സംസ്ഥാനത്തു 2,54,08,711 വോട്ടര്‍മാര്‍. മാര്‍ച്ച് ആദ്യവാരം തിരഞ്ഞെടുപ്പു പ്രഖ്യാപനവും ഏപ്രില്‍, മേയ് മാസങ്ങളില്‍ തിരഞ്ഞെടുപ്പും പ്രതീക്ഷിച്ചാണ് പട്ടിക തയാറാക്കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാമെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ അറിയിച്ചു.

പട്ടികയില്‍ പേരുണ്ടോയെന്നറിയാന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെയോ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെയോ വെബ്‌സൈറ്റ് പരിശോധിക്കാം. വോട്ടെടുപ്പിനു മുന്‍പ് പുതിയ പേരു കൂടി ഉള്‍പ്പെടുത്തി അനുബന്ധ പട്ടിക തയ്യാറാക്കും. മുഖ്യപട്ടികയിലും അനുബന്ധ പട്ടികയിലും ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കാണു ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട്. കരടു പട്ടിക പ്രസിദ്ധീകരിച്ചശേഷം കഴിഞ്ഞ രണ്ടു മാസത്തിനിടെ 3,43,215 വോട്ടര്‍മാര്‍ വര്‍ധിച്ചു. കൂടുതല്‍ വനിതാ വോട്ടര്‍മാര്‍ മലപ്പുറത്ത്–15,26,826. രണ്ടാമതു തിരുവനന്തപുരം–13,95,804. പ്രവാസി മലയാളി വോട്ടര്‍മാര്‍ 66,584. ഇതില്‍ കൂടുതല്‍ പേര്‍ കോഴിക്കോട്–22,241. രണ്ടാമതു മലപ്പുറം–15,298. കണ്ണൂര്‍–11,060.

മരിച്ചതോ സ്ഥലം മാറിയതോ പേര് ഇരട്ടിച്ചതോ ആയ 1,15,00 വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. കമ്മിഷന്‍ വെബ്‌സൈറ്റിലെ സോഫ്റ്റ്‌വെയറിലൂടെ ഇതു കണ്ടെത്താന്‍ കഴിയും. ഇക്കുറി വോട്ടര്‍മാരുടെ എണ്ണത്തില്‍ 1.37% വര്‍ധന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com