വാദം കേള്‍ക്കല്‍ തുടങ്ങി; വിധിയില്‍ ഗുരുതര പിഴവെന്ന് എന്‍എസ്എസ്

ബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച വിധിക്ക് എതിരായ പുനപ്പരിശോധനാ ഹര്‍ജികളില്‍ സുപ്രിം കോടതി വാദം കേള്‍ക്കല്‍ തുടങ്ങി
വാദം കേള്‍ക്കല്‍ തുടങ്ങി; വിധിയില്‍ ഗുരുതര പിഴവെന്ന് എന്‍എസ്എസ്

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച വിധിക്ക് എതിരായ പുനപ്പരിശോധനാ ഹര്‍ജികളില്‍ സുപ്രിം കോടതി വാദം കേള്‍ക്കല്‍ തുടങ്ങി. 56 പുനപ്പരിശോധനാ ഹര്‍ജികളും നാലു റിട്ട് ഹര്‍ജികളും ഉള്‍പ്പെടെ 65 ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് പരിശോധിക്കുന്നത്.

എന്‍എസ്എസിനു വേണ്ടി ഹാജരാവുന്ന മുതിര്‍ന്ന അഭിഭാഷകന്‍ കെ പരാശരനാണ് വാദം തുടങ്ങിവച്ചത്. ഇരുഭാഗത്തുമുള്ള കക്ഷികള്‍ ഭരണഘടനയുടെ ഇരുപത്തിയഞ്ചാം വകുപ്പു പ്രകാരമുള്ള മൗലിക അവകാശത്തിനു വേണ്ടി വാദിക്കുന്ന അപൂര്‍വ കേസാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സെപ്തംബര്‍ 28ലെ വിധിയില്‍ ഗുരുതരമായ പിഴവുണ്ടെന്ന് പരാശരന്‍ പറഞ്ഞു. പ്രധാന വിഷയങ്ങള്‍ കോടതിക്കു മുന്നില്‍ എത്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

വിധിയിലെ പിഴവുകള്‍ എന്തൊക്കെയെന്നു ചൂണ്ടിക്കാട്ടാന്‍ ചീഫ് ജസ്റ്റിസ് അഭിഭാഷകനോടു നിര്‍ദേശിച്ചു. വാദങ്ങള്‍ വസ്തുതകളില്‍ ഊന്നാന്‍ അദ്ദേഹം നിര്‍ദേശിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com