'മനസാക്ഷിയുണ്ടോ മിസ്റ്റര്‍?': വീരമൃത്യു വരിച്ച ധീരജവാന്റെ വീട്ടില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ സെല്‍ഫി; വിമര്‍ശനത്തിന് പിന്നാലെ പോസ്റ്റ് മുക്കി

കശ്മീരില്‍ വീരമൃത്യു വരിച്ച ധീരജവാന്‍ വസന്തകുമാറിന്റെ വീട്ടില്‍ പോയി സെല്‍ഫിയെടുത്ത് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.
kannanthanam
kannanthanam

ശ്മീരില്‍ വീരമൃത്യു വരിച്ച ധീരജവാന്‍ വസന്തകുമാറിന്റെ വീട്ടില്‍ പോയി സെല്‍ഫിയെടുത്ത് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത സെല്‍ഫിക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നതോടെ കണ്ണന്താനം പോസ്റ്റ് പിന്‍വലിച്ചു. 

'കശ്മീരില്‍ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്‍ വി വി വസന്തകുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ അദ്ദേഹത്തിന്റെ വസതിയില്‍ നടന്നു. വസന്തകുമാറിനെ പോലിള്ള ധീരജവാന്‍മാരുടെ ജീവത്യാഗം മൂലമാണ് നമുക്ക് ഇവിടെ സുരക്ഷിതരായി ജീവിക്കാന്‍ സാധിക്കുന്നത്'- ഇങ്ങനെ കുറിച്ചുകൊണ്ടായിരുന്നു കണ്ണന്താനത്തിന്റെ പോസ്റ്റ്. 

ഇതിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്. ഒരുനാട് മുഴുവന്‍ സങ്കടത്തില്‍ നില്‍ക്കുമ്പോള്‍ മരണവീട്ടില്‍ പോയി സെല്‍ഫിയെടുക്കുന്ന അല്‍പത്തരം അല്‍ഫോണ്‍സ് കാണിക്കരുതായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്. 

പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പില്‍ പോയി കിടന്നുറങ്ങിയ ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത അല്‍ഫോണ്‍സിന്റെ പ്രവൃത്തി നേരത്തെ വിവാദമായിരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ വീട്ടിലെത്തി സെല്‍ഫിയെടുത്ത ബിജെപി എംപി സുരേഷ് ഗോപിയുടെ നടപടിയും വിവാദമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com