പെരിയ ഇരട്ടക്കൊലപാതകം ക്രൈംബ്രാഞ്ച് ഇന്ന് ഏറ്റെടുക്കും ; കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകത്തില്‍ പ്രതികളായ രണ്ടുപേരുടെ തിരോധാനം സംശയകരം?

ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാകും കേസ് അന്വേഷിക്കുക
പെരിയ ഇരട്ടക്കൊലപാതകം ക്രൈംബ്രാഞ്ച് ഇന്ന് ഏറ്റെടുക്കും ; കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകത്തില്‍ പ്രതികളായ രണ്ടുപേരുടെ തിരോധാനം സംശയകരം?

കാസര്‍കോട് : കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതക കേസ് ക്രൈംബ്രാഞ്ച് ഇന്ന് ഏറ്റെടുക്കും. ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാകും കേസ് അന്വേഷിക്കുക. എസ്പി മുഹമ്മദ് റഫീഖ്, ഡിവൈഎസ്പി പ്രദീപ് തുടങ്ങിയവര്‍ സംഘത്തിലുണ്ട്. കേസ് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി എസ്പിയുടം നേതൃത്വത്തിലുള്ള സംഘം ലോക്കല്‍ പൊലീസിന്റെ കയ്യില്‍ നിന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കേസ് ഡയറിയും ഫയലുകളും പരിശോധന നടത്തിയിരുന്നു. അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിലും അപേക്ഷ സമര്‍പ്പിക്കും. 

കേസില്‍ സിപിഎം നേതാവ് പീതാംബരന്‍ അടക്കം ഏഴു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സി പി എം പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരന്‍, സജി ജോര്‍ജ്,  ഏച്ചിലടുക്കം സ്വദേശി സുരേഷ്, ഗിജിന്‍, ശ്രീരാഗ്, ഓട്ടോ െ്രെഡവര്‍ അനില്‍കുമാര്‍ എന്നിവരും 19 വയസുകാരന്‍ അശ്വിനുമാണ് അറസ്റ്റിലായത്. ഒരു സിഐടിയു പ്രവര്‍ത്തകനെ കൂടി കിട്ടാനുണ്ടെന്നാണ് പൊലീസ് പറയുന്നത്. 

എന്നാല്‍ കണ്ണൂരിലെ പാര്‍ട്ടി കൊലയാളികള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. കണ്ണൂരില്‍ നിന്നുള്ള സംഘത്തിന്റെ പങ്ക് അന്വേഷിക്കണമെന്നും, കണ്ണൂര്‍ രജിസ്‌ട്രേഷനിലുള്ള കാര്‍ സംഭവസമയത്ത് ഈ പ്രദേശത്തേക്ക് വന്നതില്‍ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകത്തില്‍ പ്രതികളായ രണ്ടുപേരുടെ തിരോധാനമാണ് സംശയനിഴലിലുള്ളത്. ഇതുസംബന്ധിച്ച് ആദ്യ പൊലീസ് സംഘം അന്വേഷണം നടത്തിയെങ്കിലും ബാഹ്യസമ്മര്‍ദം ശക്തമായതോടെ ഈ വഴിക്കുള്ള അന്വേഷണം നിലച്ചതായാണ് സൂചന. കേസ് പ്രാദേശിക വൈരാഗ്യമെന്ന തരത്തില്‍ ഒതുക്കി തീര്‍ക്കാനാണ് ശ്രമമെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com