ഏകപക്ഷീയമായി നട അടയ്ക്കാന്‍ തന്ത്രിക്ക് അധികാരമില്ല: കടകംപള്ളി

ഏകപക്ഷീയമായി നട അടയ്ക്കാന്‍ തന്ത്രിക്ക് അധികാരമില്ല: കടകംപള്ളി
ഏകപക്ഷീയമായി നട അടയ്ക്കാന്‍ തന്ത്രിക്ക് അധികാരമില്ല: കടകംപള്ളി

കൊച്ചി: ശബരിമല നട ഏകപക്ഷീയമായി അടയ്ക്കാന്‍ തന്ത്രിക്ക് അധികാരമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവിതാംകൂര്‍ ദേവസ്വം മാനുവലില്‍ ഇക്കാര്യം വ്യ്ക്തമാക്കിയിട്ടുണ്ടെന്ന് കടകംപള്ളി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. 

ദേവസ്വം മാനുവല്‍ പ്രകാരം ക്ഷേത്രത്തിന്റെ ഉടമാവകാശം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനാണ്. ഉടമകളുമായി ആലോചിച്ച് തീരുമാനമെടുക്കാനാണ് തന്ത്രിക്ക് അവകാശമുള്ളത്. നട അടയ്ക്കുന്ന കാര്യത്തില്‍ അവരുമായി ആലോചിച്ചിട്ടുണ്ടോയെന്നു വ്യക്തമല്ല. ദേവസ്വം ബോര്‍ഡുമായി ആലോചിച്ചിട്ടുണ്ടെങ്കില്‍പ്പോലും യുവതികള്‍ കയറിയതിന്റെ പേരില്‍ നട അടയ്ക്കുന്നത് സുപ്രിം കോടതി വിധിയുടെ ലംഘനമാണെന്ന് കടകംപള്ളി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ തന്ത്രി തന്നെ സുപ്രിം കോടതിയില്‍ മറുപടി പറഞ്ഞുകൊള്ളുമെന്നും ദേവസ്വം മന്ത്രി പ്രതികരിച്ചു.

ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സുരക്ഷ ആവശ്യപ്പെടുന്നവര്‍ക്ക് അതു നല്‍കുകയെന്നത് സര്‍ക്കാരിന്റെ പ്രാഥമികമായ ഉത്തരവാദിത്വമാണ്. അതാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. മറ്റു വിമര്‍ശനങ്ങളെല്ലാം അസ്ഥാനത്താണെന്നും കടകംപള്ളി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com