ശബരിമലയിൽ യുവതികൾ ദർശനം നടത്തി; സന്നിധാനത്തെത്തിയത് ബിന്ദുവും കനകദുര്‍ഗയും  

പതിനെട്ടാം പടി ഒഴിവാക്കി, ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്
ശബരിമലയിൽ യുവതികൾ ദർശനം നടത്തി; സന്നിധാനത്തെത്തിയത് ബിന്ദുവും കനകദുര്‍ഗയും  

ശബരിമല: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ യുവതികൾ ശബരിമലയിൽ ദർശനം നടത്തി. ബിന്ദുവും കനകദുര്‍ഗയുമാണ് ശബരിമലയിൽ ദര്‍ശനം നടത്തിയത്. പുലർച്ചെ ദർശനം നടത്തിയെന്ന് ബിന്ദുവും കനകദുർഗയും അവകാശപ്പെട്ടു. 

ശബരിമലയില്‍ ഏല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്.രാത്രി 12:30യോടെയാണ് യുവതികള്‍ ശബരിമല കയറിത്തുടങ്ങിയത്.ഇവര്‍ മഫ്ടി പൊലീസിന്‍റെ സുരക്ഷയിലായിരുന്നു ദര്‍ശനം നടത്തിയത്. 

പതിനെട്ടാം പടി ഒഴിവാക്കി, ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷം ലഭിച്ചുവെന്ന് ഇരുവരും പറഞ്ഞു.

പൊലീസ് സുരക്ഷയോടെയാണ് ഇവര്‍ ദര്‍ശനം നടത്തിയത്. ആര്‍ക്കും സംശയം തോന്നാതെ ചെറിയ സുരക്ഷ മാത്രമാണ് ഒരുക്കിയിരുന്നത്. സുരക്ഷ ഒരുക്കിയ വിവരങ്ങള്‍ പൊലീസ് സ്ഥിരീകരിച്ചിരുന്നു. യുവതികള്‍ ദര്‍ശനം നടത്തി മടങ്ങിയ ശേഷമാണ് മാധ്യമങ്ങളടക്കം വിവരമറിഞ്ഞത്. 

പമ്പയിലെയും സന്നിധാനത്തെയും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലും സംഭവത്തെക്കുറിച്ച് അറിവില്ലായിരുന്നു. ചുരുക്കം ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നത്. സംഭവത്തെക്കുറിച്ച് പുറത്തറിഞ്ഞ് സംഘര്‍ഷമുണ്ടാകുന്ന അവസ്ഥ ഒഴിവാക്കാനാണ് വിവരങ്ങള്‍ രഹസ്യമാക്കി സൂക്ഷിച്ചത്. ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ദൃശ്യങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥരാണ് പകര്‍ത്തിയത്.കഴിഞ്ഞ ഡിസംബര്‍ 24 നാണ് ഇതിനുമുമ്പ് ഇരുവരും ദര്‍ശനത്തിനെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com