ഫ്രാങ്കോ മുളയ്ക്കലിന് എതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് കൂട്ട സ്ഥലംമാറ്റം; സിസ്റ്റര്‍ അനുപമയെ പഞ്ചാബിലേക്ക് മാറ്റി: പ്രതികാര നടപടിയെന്ന് കന്യാസ്ത്രീകള്‍

ഫ്രാങ്കോ മുളയ്ക്കലിന് എതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് കൂട്ട സ്ഥലംമാറ്റം; സിസ്റ്റര്‍ അനുപമയെ പഞ്ചാബിലേക്ക് മാറ്റി: പ്രതികാര നടപടിയെന്ന് കന്യാസ്ത്രീകള്‍

കൊച്ചി: ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ പീഡന പരാതിയില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ അഞ്ച് കന്യാസ്ത്രീകളെ മിഷണറീസ് ഓഫ് ജീസസ് കുറവിലങ്ങാട് മഠത്തില്‍ നിന്ന് കൂട്ടത്തോടെ സ്ഥലം മാറ്റി. സിസ്റ്റര്‍ അനുപമ, ജോസഫിന്‍ ആല്‍ഫി, നീന, റോസ് എന്നിവരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഇവരെ വെവ്വേറെ സ്ഥലങ്ങളിലേക്കാണ് മാറ്റിയിരിക്കുന്നത്. സ്ഥലം മാറ്റ നടപടി പ്രതികാരമാണെന്ന് കന്യാസ്ത്രീകള്‍ പ്രതികരിച്ചു. 

സമരത്തില്‍ സജീവ സാന്നിധ്യമായിരുന്ന സിസ്റ്റര്‍ അനുപമയെ പഞ്ചാബിലേക്കാണ് മാറ്റിയിരിക്കുന്നത്. സിസ്റ്റര്‍ ആല്‍ഫിനെ ജാര്‍ഖണ്ഡിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. പരാതിക്കാരിയായ കന്യാസ്ത്രീയെ സ്ഥലം മാറ്റിയിട്ടില്ല. 

പരസ്യ സമരത്തിന് ഇറങ്ങിയത് സഭാ ചട്ടങ്ങളുടെ ലംഘനമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് മദര്‍ ജനറല്‍ കന്യാസ്ത്രീകളെ സ്ഥലം മാറ്റിയിരിക്കുന്നത്. സഭാ നിയമങ്ങള്‍ അനുസരിച്ചാണ് കന്യാസ്ത്രീകള്‍ പ്രവര്‍ത്തിക്കേണ്ടത്. അത് ലംഘിച്ചത് കുറ്റകരമായ നടപടിയാണെന്ന് സ്ഥലം മാറ്റ ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ഇതേ സ്ഥലങ്ങളിലേക്ക് പോകണമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും ഇത് കന്യാസ്ത്രീകള്‍ അനുസരിച്ചില്ലെന്നും ഉത്തരവില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com