ശബരിമലയില്‍ നൂറുകണക്കിന് യുവതികള്‍ കയറി: തടയുന്നത് ഗുണ്ടായിസമെന്ന് കടകംപള്ളി സുരേന്ദ്രന്‍ 

യുവതികള്‍ എന്ന് വിശേഷിക്കപ്പെട്ട 11നും അന്‍പതിനും ഇടയില്‍ പ്രായമുളള സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചിട്ടുണ്ടെന്നും ഇത് കൂട്ടമായി വന്നതുകൊണ്ടാകാം ശ്രദ്ധയില്‍പ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. 
ശബരിമലയില്‍ നൂറുകണക്കിന് യുവതികള്‍ കയറി: തടയുന്നത് ഗുണ്ടായിസമെന്ന് കടകംപള്ളി സുരേന്ദ്രന്‍ 

സന്നിധാനം: ശബരിമലയില്‍ നൂറുകണക്കിന് യുവതികള്‍ ദര്‍ശനം നടത്തിയിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദര്‍ശനത്തിനെത്തിയെ സ്ത്രീകളെ തടഞ്ഞത് പ്രാകൃത നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവതികള്‍ എന്ന് വിശേഷിക്കപ്പെട്ട 11നും അന്‍പതിനും ഇടയില്‍ പ്രായമുളള സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചിട്ടുണ്ടെന്നും ഇത് കൂട്ടമായി വന്നതുകൊണ്ടാകാം ശ്രദ്ധയില്‍പ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.  ഇന്ന് ദര്‍ശനത്തിനെത്തിയ യുവതികളെ തടഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഗുണ്ടായിസമാണ് ശബരിമലയില്‍ നടന്നതെന്നും അക്രമികളുടെ പേക്കൂത്തിന് പൊലീസ് നിന്നുകൊടുക്കില്ലെന്നും മന്ത്രി പറഞ്ഞു. ശബരിമലയില്‍ പൊലീസിന്റെത് സംയമനപരമായ നടപടിയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. പ്രകോപനപരമായി നടപടികള്‍ പാടില്ലെന്നാണ് ശബരിമലയില്‍ സര്‍ക്കാര്‍ എടുത്തിരിക്കുന്ന നിലപാട്. അതുകൊണ്ടാണ് യുവതികളെ തിരിച്ചിറക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കണ്ണൂര്‍ സ്വദേശിനി രേഷ്മ നിശാന്തും ഷാനില സജേഷുമാണ് ഇന്നു പുലര്‍ച്ചെ മലകയറാനെത്തിയത്. യുവതികള്‍ എത്തിയത് അറിഞ്ഞതോടെ നാമജപവുമായി പ്രതിഷേധക്കാര്‍ സംഘത്തെ തടഞ്ഞുവെക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇവരെയും ഒഒപ്പമുണ്ടായിരുന്നവരെയും തിരിച്ച് പമ്പയില്‍ എത്തിക്കുകയായിരുന്നു. 

ശബരിമല ദര്‍ശനത്തിനായി നാലരയോടെയാണ് പമ്പയില്‍ നിന്ന് രേഷ്മ നിശാന്തും ഷാനിലയും അടങ്ങുന്ന സംഘം മലകയറി തുടങ്ങിയത്. സംഘത്തില്‍ രണ്ട് യുവതികളെ കൂടാതെ ആറ് പുരുഷന്മാരും ഉണ്ടായിരുന്നു. ഫെയ്‌സ് ബുക്ക് കൂട്ടായ്മയില്‍പ്പെട്ടവരാണ് ഇവരെന്ന് സൂചനയുണ്ട്. 

ഇതിനിടെ യുവതികള്‍ മടങ്ങണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ശബരിമല ദര്‍ശനം നടത്തിയിട്ടേ മടങ്ങിപ്പോകൂ എന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയിരുന്നു രേഷ്മയും ഷാനിലയും. നൂറു ദിവസത്തിലേറെയായി തങ്ങള്‍ വ്രതം നോറ്റു വരികയാണ്. വ്രതം നോറ്റ് ശബരിമലയില്‍ വന്നത് പ്രതിഷേധം ഭയന്ന് മടങ്ങിപ്പോകാനല്ലെന്നും യുവതികള്‍ വ്യക്തമാക്കി. 

ശബരിമല ദര്‍ശനം നടത്തിയ ശേഷം മാത്രമേ മടങ്ങിപ്പോകുകയുള്ളൂവെന്നും മല കയറാനെത്തിയ രേഷ്മയും ഷാനിലയും വ്യക്തമാക്കി. പ്രതിഷേധം കണ്ട് ഭയന്ന് പോകാനല്ല വന്നത്. പൊലീസ് സുരക്ഷ ഉറപ്പു നല്‍കിയിരുന്നു. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞില്ല. എന്നാല്‍ ഇപ്പോള്‍ പൊലീസ് പുലര്‍ത്തുന്ന നിസം?ഗതയില്‍ പ്രതിഷേധമുണ്ടെന്നും രേഷ്മ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com